ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് കുത്തനെ ഇടിഞ്ഞു. 22 പൈസ വീണ്ടും കുറഞ്ഞ് ഡോളറിന് 72.91 രൂപ എന്ന നിരക്കിലാണ് ഇന്ന് വിനിമയം നടക്കുന്നത്. ഇത് രൂപയുടെ ചരിത്രത്തിെല ഏറ്റവും കുറഞ്ഞ മൂല്യമാണ്.
ബുധനാഴ്ച 72.87 എന്ന നിലയിലാണ് വിനിമയം ആരംഭിച്ചത്. പിന്നീടിത് 72.91 രൂപയായി ഉയരുകയായിരുന്നു.ചൊവ്വാഴ്ച ഡോളറിന് 72.75 രൂപ എന്ന നിരക്കിലാണ് വ്യാപാരം തുടങ്ങിയത്. എന്നാൽ 72.70 രൂപ എന്ന ഭേദപ്പെട്ട നിരക്കിലാണ് വിനിമയം അവസാനിപ്പിച്ചത്. ബാങ്കുകളും ഇറക്കുമതിക്കാരും ഡോളർ വാങ്ങുന്നത് തുടർന്നതാണ് രൂപക്ക് തിരിച്ചടിയാവുന്നത്. ക്രൂഡ് ഒായിൽ വിപണിയും രൂപയുടെ മൂല്യത്തെ ബാധിച്ചിട്ടുണ്ട്.
രൂപയുടെ തകർച്ച മൂലമുള്ള ആഘാതങ്ങൾ തടയുന്നതിെൻറ ഭാഗമെന്നോണം വിദേശത്തുള്ള ഇന്ത്യക്കാരെ ലക്ഷ്യമിട്ട് പ്രത്യേക നിക്ഷേപ പദ്ധതി കൊണ്ടുവരാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.