ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 75ൽ എത്തുമെന്ന് റേറ്റിങ് എജൻസിയായ ഫിച്ച്. 2019 അവസാനത്തോടെ രൂപയുടെ വിനിമയ മൂല്യം 75ലേക്ക് എത്തുമെന്നാണ് ഫിച്ചിെൻറ പ്രവചനം. കറണ്ട് അക്കൗണ്ട് കമ്മി വർധിക്കുന്നതും ആഗോള സാമ്പത്തിക രംഗത്തെ പ്രശ്നങ്ങളുമാണ് രൂപയുടെ തകർച്ചക്കുള്ള പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്.
അഞ്ച് വർഷത്തിനിടെ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യ വൻ തകർച്ച നേരിട്ടത് ഇൗ വർഷമായിരുന്നു. എന്നാൽ, പിന്നീട് രൂപ നേരിയ മുന്നേറ്റം നടത്തിയിരുന്നു. പക്ഷേ പൊതുതെരഞ്ഞെടുപ്പ് മെയിൽ നടക്കാനിരിക്കെ രൂപയുടെ മൂല്യം വീണ്ടും ഇടിയുമെന്നാണ് പ്രവചനം.
കഴിഞ്ഞ ദിവസം രണ്ടാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലേക്ക് രൂപയുടെ മൂല്യം എത്തിയിരുന്നു. പല ഏഷ്യൻ കറൻസികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.