ആർ.ബി.ഐ പ്രഖ്യാപനം: രൂപയുടെ മൂല്യമുയർന്നു

ന്യൂഡൽഹി: വായ്​പ പലിശനിരക്കുകൾ കുറച്ചുള്ള ആർ.ബി.ഐ പ്രഖ്യാപനം വന്നതിന്​ പിന്നാലെ രൂപയുടെ മൂല്യമുയർന്നു. 51 പൈസ നേട്ടത്തോടെ 74.64 ​രൂപയാണ്​ ഡോളറിനെതിരായ രൂപയുടെ വിനിമയ മൂല്യം. 46 പൈസ നേട്ടത്തോടെയാണ്​ രൂപ വെള്ളിയാഴ്​ച വ്യാപാരം ആരംഭിച്ചത്​. കഴിഞ്ഞ ദിവസം ​75.15 ആണ്​ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം.

വരും ദിവസങ്ങളിലും ഡോളറിനെതിരെ രൂപ കരുത്താർജിക്കുമെന്നാണ്​ സൂചന. കോവിഡ്​ 19 വൈറസ്​ ബാധ യു.എസിൽ വലിയ നാശം വിതക്കുന്നതാണ്​ ഡോളറിന്​ തിരിച്ചടിയാകുന്നത്​.

അതേസമയം, ഓഹരി വിപണികൾ നഷ്​ടത്തോടെയാണ്​ വ്യാപാരം ആരംഭിച്ചത്​. സെൻസെക്​സ്​ 252 പോയി​ൻറ്​ ഇടിഞ്ഞു. നിഫ്​റ്റിയും നഷ്​ട​ത്തോടെയാണ്​ വ്യാപാരം നടത്തുന്നത്​. കഴിഞ്ഞ ദിവസം ഇരു സൂചികകളും നേട്ടത്തോടെയാണ്​ വ്യാപാരം അവസാനിപ്പിച്ചത്​.

Tags:    
News Summary - Rupee exchange rate-business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.