മുംബൈ: ഡോളറുമായുള്ള വിനിമയനിരക്കിൽ രൂപക്ക് റെക്കോഡ് മൂല്യത്തകർച്ച. ചൊവ്വാഴ് ച രൂപയുടെ മൂല്യം 97 പൈസ ഇടിഞ്ഞ് ഡോളറിന് 72.39 എന്ന നിലയിലെത്തി. ഒമ്പതു മാസത്തിനിടെ രൂപക്കുണ്ടാവുന്ന ഏറ്റവും വലിയ തകർച്ചയാണിത്. ആഭ്യന്തര വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിച്ചതും ജൂണിൽ അവസാനിച്ച പാദവർഷത്തിൽ രാജ്യത്തെ ആഭ്യന്തര മൊത്ത ഉൽപാദനം (ജി.ഡി.പി) അഞ്ചു ശതമാനത്തിലേക്ക് താഴ്ന്നതും തിരിച്ചടിയായി.
കൂടാതെ അസംസ്കൃത എണ്ണ, കൽക്കരി, ഗ്യാസ് തുടങ്ങി എട്ടു പ്രധാന വ്യവസായ മേഖലയുടെ വളർച്ച ജൂലൈയിൽ 2.1 ശതമാനം താഴ്ന്നതും ആഘാതമായി. വ്യാപാരത്തിെൻറ തുടക്കത്തിൽ 72 എന്ന നിലവാരത്തിലായിരുന്ന രൂപ കനത്ത വിൽപന സമ്മർദത്തെ തുടർന്ന് താഴേക്കു പോയി 72.39ൽ എത്തുകയായിരുന്നു. 2018 നവംബർ 13നാണ് രൂപ ഏറ്റവും ഇതിന് മുമ്പ് വലിയ തകർച്ച നേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.