മുംബൈ: ഡോളറിനെതിരെ രൂപക്ക് ഇൗ വർഷത്തെ വൻ തകർച്ച. ഒറ്റ ദിവസംകൊണ്ട് 58 പൈസ ഇടിഞ്ഞ് രൂപയുടെ മൂല്യം 64.79ലെത്തി. പഞ്ചാബ് നാഷനൽ ബാങ്ക് കുംഭകോണത്തിെൻറ പശ്ചാത്തലത്തിൽ പൊതുമേഖല ബാങ്കുകളിൽനിന്നും ഇറക്കുമതിക്കാരിൽനിന്നും ഡോളറിനുണ്ടായ വൻ ആവശ്യകതയാണ് രൂപക്ക് തിരിച്ചടിയായത്.
വിദേശ നിക്ഷേപകരും ആഗോള വ്യാപാരികളും ആഭ്യന്തര ഒാഹരികളിൽ നിന്ന് വൻതോതിൽ പണം പിൻവലിച്ചതും കറൻസി വിപണിയുടെ ഉലച്ചിലിന് കാരണമായി. കഴിഞ്ഞ വർഷം നവംബർ 22നാണ് ഇതിനു മുമ്പ് രൂപ ഏറ്റവും താഴേക്കു പോയത്. അന്ന് 64.92 ആയിരുന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.