രൂപ വീണ്ടും തകർന്നടിഞ്ഞു

ന്യൂഡൽഹി: രൂപയുടെ വിനിമയം മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 29 പൈസ കുറഞ്ഞ്​ 72.05ലാണ്​ വ്യാപാരം നടത്തുന്നത്​. നേരത്തെ ഒമ്പത്​ പൈസ നേട്ടത്തോടെയാണ്​ രൂപ വ്യാപാരം ആരംഭിച്ചത്​. തുടർന്ന്​ മൂല്യം ഇടിയുകയായിരുന്നു.

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ പലിശനിരക്കുകൾ ആർ.ബി.​െഎ മാറ്റം വരുത്താനുള്ള സാധ്യതകൾ ഏറെയാണ്​. ഇൗ മാസം മാത്രം രണ്ട്​ ശതമാനമാണ്​ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായത്​.​

മറ്റ്​ രാജ്യങ്ങളുടെ കറൻസികൾക്കെതിരെ ഡോളർ കരുത്താർജിച്ചതാണ്​ രൂപക്ക്​ തിരിച്ചടിയായത്​. രൂപയുടെ മൂല്യത്തിൽ ഇടിവ്​ തുടരുമെന്ന എസ്​.ബി.​െഎ റിപ്പോർട്ട്​ കഴിഞ്ഞ ദിവസം പുറത്ത്​ വന്നിരുന്നു.

Tags:    
News Summary - Rupee further falls to 72-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.