ന്യൂഡൽഹി: ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം വ്യാഴാഴ്ചയും ഇടിഞ്ഞു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 70.82ലാണ് രൂപ ഡോളറിനെതിരെ വ്യാപാരം നടത്തുന്നത്. 23 പൈസയുടെ ഇടിവാണ് രൂപക്ക് ഉണ്ടായത്. ഡോളറിെൻറ ആവശ്യകത വർധിച്ചത് രൂപക്ക് തിരിച്ചടിയാവുകയായിരുന്നു.
കഴിഞ്ഞ ദിവസം 70.59ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. രൂപക്കൊപ്പം തുർക്കി, ചൈനീസ് കറൻസികളും തിരിച്ചടി നേരിടുകയാണ്. ക്രൂഡോയിൽ വിലയിലുണ്ടാവുന്ന വ്യതിയാനങ്ങളും രൂപക്ക് തിരിച്ചിടിയായെന്നാണ് സാമ്പത്തികവിദഗ്ധരുടെ അഭിപ്രായം.
2018ൽ 10 ശതമാനം തകർച്ചയാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഇറക്കുമതി, വിദേശ വിദ്യാഭ്യാസം, വിദേശ യാത്ര എന്നിവയെല്ലാം പ്രതിസന്ധി നേരിടും. ഒാഹരി വിപണിയും ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 32.55 പോയിൻറ് നഷ്ടത്തോടെ 38,690.38ലും നിഫ്റ്റി 11.30 പോയിൻറ് നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.