മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് വീണ്ടും തുടരുന്നു. രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ 22 പൈസ കുറഞ്ഞ് രൂപയുടെ മൂല്യം 71ൽ എത്തി. ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകർച്ചയാണ് ഇന്ന് രേഖപ്പെടുത്തിയത്.
അസംസ്കൃത എണ്ണ വില ഉയരുന്ന സാഹചര്യത്തിൽ ഡോളറിന് ആവശ്യം വർധിക്കുകയും രാജ്യത്തെ വിദേശ മൂലധനം വൻതോതിൽ തിരിച്ചു പോകുകയും ചെയ്തതിനെ തുടർന്നാണ് രൂപ തുടർച്ചയായി കൂപ്പുകുത്തുന്നത്.
വ്യാഴാഴ്ച വ്യാപാരം തുടങ്ങിയപ്പോൾ 70.59ൽ തുടങ്ങിയ രൂപയുടെ മൂല്യം 70.74ലാണ് ക്ലോസ് ചെയ്തത്. 15 പൈസയുടെ ഇടിവാണിത്. ബുധനാഴ്ച 49 പൈസ കുറഞ്ഞ് ഡോളറിന് 70.59 രൂപയിലെത്തിയിരുന്നു.
രാജ്യത്തെ മൊത്തം എണ്ണ ഉപഭോഗത്തിെൻറ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലക്ക് എണ്ണ വിപണിയിലെ വിലവർധന രൂപയുടെ മൂല്യശോഷണത്തെ വേഗത്തിലാക്കുന്ന പ്രധാന ഘടകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.