ന്യൂഡൽഹി: രൂപയുടെ മൂല്യം എക്കാലത്തേയും എറ്റവും താഴ്ന്ന നിലയിലെത്തി. തിങ്കളാഴ്ച രാത്രി 9.05ന് വ്യാപാരം അവസാനിപ്പിക്കുമ്പോൾ 72.91 ഉണ്ടായിരുന്നത് 43 പൈസ കുറഞ്ഞ് ബുധനാഴ്ച വ്യാപാരം തുടങ്ങിയപ്പാൾ 73.34ലെത്തി. അതായത് ഒരു ഡോളർ ലഭിക്കുവാൻ നിലവിൽ 73രൂപ 34 പൈസ നൽകണം.
ആർ.ബി.െഎ വായ്പാ നയത്തിൽ നിരക്കുകൾ ഉയർത്തിയേക്കാമെന്ന ഉൗഹവും അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഒായിൽ വില ഉയർന്നതുമാണ് വിലയിടിവിന് കാരണമായതെന്നാണ് വിലയിരുത്തുന്നത്. ചൊവ്വാഴ്ച ഗാന്ധി ജയന്തി പ്രമാണിച്ച് അവധിയായതിനാൽ വ്യാപാരം നടന്നിരുന്നില്ല.
ബുധനാഴ്ച വ്യാപാരം പുനരാരംഭിക്കുമ്പോൾ 73.26 ആയിരുന്ന രൂപയുടെ മൂല്യം വീണ്ടും ദുർബലപ്പെട്ട് 73.34ൽ എത്തുകയായിരുന്നു. മൂല്യം പിടിച്ചു നിർത്താനുള്ള ശ്രമങ്ങൾ വേണ്ടത്ര ഫലപ്രദമായില്ലെന്നാണ് ഇത് തെളിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.