ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിനവും ഡോളറിന് മുന്നിൽ രൂപ കൂപ്പുത്തുന്നു. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരെ 43 പൈസ കുറഞ്ഞ് രൂപ 73.77 എന്ന റെക്കോർഡ് താഴ്ചയിലെത്തി. ബുധനാഴ്ച വ്യാപാരം തുടങ്ങിയപ്പോൾ സമാനമായി 43 പൈസ കുറഞ്ഞ് രൂപ 73.34ലെത്തിയിരുന്നു.
തിങ്കളാഴ്ച രാത്രി 9.05ന് വ്യാപാരം അവസാനിപ്പിക്കുമ്പോൾ 72.91 ആയിരുന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം. ചൊവ്വ അവധിക്ക് ശേഷം തുടർച്ചയായി രണ്ട് ദിവസങ്ങൾ രൂപക്ക് ശനിദശയാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഒായിൽ വില ഉയരുന്നതാണ് വിലയിടിവിന് കാരണമായതെന്നാണ് നിഗമനം.
ക്രൂഡ് ഒായിൽ വിലയിൽ വരുന്ന ക്രമാതീതമായ ഉയർച്ചയും രൂപയുടെ തകർച്ചയും പരിഹരിക്കാനായി 10 ബില്യൺ യു.എസ് േഡാളർ ഒാവർസീസ് ലോൺ പിരിക്കാൻ ഒായിൽ മാർക്കറ്റിങ് കമ്പനികൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചതായി ഇന്നലെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.