ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞു. 37 പൈസ കുറഞ്ഞ് 65.65 രൂപയാണ് വിനിമയ മൂല്യം. യു.എസിെൻറ മികച്ച സാമ്പത്തിക റിപ്പോർട്ട് ഡോളറിന് കരുത്താകുകയായിരുന്നു. മറ്റ് കറൻസികൾക്കെതിരെയും മികച്ച പ്രകടനമാണ് ഡോളർ കഴ്ചവെക്കുന്നത്.
യു.എസ് ഫെഡറൽ നിരക്കുകൾ കുറക്കാനുള്ള സാധ്യതയും ഡോളറിന് കരുത്താകുകയായിരുന്നു. യു.എസിെൻറ നിർമാണ മേഖലയിലും ഉണർവ് കാണുന്നുണ്ട്. ഇന്ത്യയിലെ സാമ്പത്തിക മേഖലയിലെ തിരിച്ചടികളും രൂപയെ പ്രതികൂലമായി ബാധിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്.
അതേ സമയം ഒാഹരി വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. ബോംബൈ സൂചിക സെൻസെക്സ് 200 പോയിൻറിലേറെ നേട്ടത്തിലാണ്. ദേശീയ സൂചിക നിഫ്റ്റിയും 70 പോയിൻറ് നേട്ടം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.