രൂപക്ക്​ റെക്കോർഡ്​ തകർച്ച

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ്​ ബാധക്കിടെ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യത്തിൽ വൻ ഇടിവ്​. 70 പൈസ നഷ്​ടത്തോടെ 74.96 രൂപയാണ്​ ഡോളിനെതിരായ രൂപ വ്യാപാരം ആരംഭിച്ചത്​. കോവിഡ്​ 19 വൈറസ്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ ആഘാതമു​ണ്ടാക്കുമെന്ന തിരിച്ചറിവാണ്​ രൂപയുടെ വിനിമയ മൂല്യത്തേയും സ്വാധീനിക്കുന്നത്​.

ആഭ്യന്തര വിപണികളിൽ കോവിഡ്​ 19 വൈറസ്​ ബാധമൂലം വൻ നഷ്​ടമാണ്​ നേരിടുന്നത്​. ഇതുമൂലം വിദേശനിക്ഷേപകർ ഇന്ത്യൻ വിപണികളിൽ പണമിറക്കാൻ മടിക്കുകയാണ്​. ബുധനാഴ്​ച മാത്രം 5,085 കോടിയാണ്​ വിദേശനിക്ഷേപകർ ഒാഹരി വിപണികളിൽ നിന്ന്​ പിൻവലിച്ചത്​. ഇത്​ രൂപയേയും പ്രതിസന്ധിയിലാക്കുന്നുണ്ട്​.

അതേസമയം, ഇന്ത്യൻ ഒാഹരി വിപണി നഷ്​ടത്തോടെയാണ്​ വ്യാപാരം ആരംഭിച്ചത്​. 37 മാസത്തിനിടയിലെ ഏറ്റവും വലിയ തകർ​ച്ചയെയാണ്​ നിഫ്​റ്റി അഭിമുഖീകരിക്കുന്നത്​.

Tags:    
News Summary - Rupee plunges 70 paise to 74.96 against US dollar-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.