മുംബൈ: വ്യാഴാഴ്ച റെക്കോഡ് തകർച്ച രേഖപ്പെടുത്തിയ രൂപക്ക് വെള്ളിയാഴ്ച നേരിയ തിരിച്ചുകയറ്റം. ഡോളറിനെതിരെ 69.05ലേക്ക് കൂപ്പുകുത്തിയശേഷമാണ് 68.96ലേക്ക് ചെറിയ കയറ്റമുണ്ടായത്. ഒരു ഘട്ടത്തിൽ 69.13ലേക്കും രൂപ എത്തിയിരുന്നു. പിന്നീടാണ് 68.94ലേക്ക് പിടിച്ചുകയറിയത്.
ഉയർന്ന ക്രൂഡ് ഒായിൽ വിലയുടെയും പണപ്പെരുപ്പത്തിെൻറയും സമ്മർദം നേരിടുന്നതിനിടെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കൂടുതൽ ഒാഹരി വിറ്റൊഴിച്ചതും രൂപക്ക് ഭാരമായി. കഴിഞ്ഞ ജൂണിലാണ് രൂപ ഏറ്റവുമൊടുവിൽ റെക്കോഡ് തകർച്ച രേഖപ്പെടുത്തിയത്. അന്ന് ഡോളറിനെതിരെ 69.095 ആയിരുന്നു മൂല്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.