ന്യൂഡൽഹി: ഡോളറിനെതിരായ രൂപയുടെ വിനിമയ മൂല്യം റെക്കോർഡ് തകർച്ചയിൽ നിന്ന് കരകയറുന്നു. ഒമ്പത് പൈസ നേട്ടത്തോടെ 71.66ലാണ് രൂപ ഡോളറിനെതിരെ വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചത്. കയറ്റുമതിക്കാരും ബാങ്കുകളും ഡോളർ വിറ്റഴിച്ചത് രൂപക്ക് നേട്ടമായെന്നാണ് വിലയിരുത്തൽ. എണ്ണവില കുറഞ്ഞതും മറ്റ് കറൻസികൾക്കെതിരെ ഡോളറിെൻറ മൂല്യമിടിഞ്ഞതും രൂപക്ക് കരുത്തായി. ചൈന-അമേരിക്ക വ്യാപാര യുദ്ധത്തെ കുറിച്ചുള്ള ആശങ്കകളും രൂപയെ രക്ഷിച്ചു.
ബുധനാഴ്ച 17 പൈസയുടെ നഷ്ടത്തോടെയാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഡോളറിനെതിരെ 71.75 ആയിരുന്നു രൂപയുടെ കഴിഞ്ഞ ദിവസത്തെ വിനിമയ മൂല്യം. അതേ സമയം, ഇന്ത്യൻ ഒാഹരി വിപണികൾ കാര്യമായ നേട്ടമില്ലാതെയാണ് ബുധാഴ്ച വ്യാപാരം ആരംഭിച്ചത്. ബോംബെ സൂചിക സെൻസെക്സ് 47 പോയിൻറിെൻറ നേട്ടം രേഖപ്പെടുത്തിയപ്പോൾ നിഫ്റ്റി 26 പോയിൻറ് ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.