ന്യൂഡൽഹി: ഡോളറിനെതിരെ രൂപ റെക്കോർഡ് താഴ്ചയിൽ ക്ലോസ് ചെയ്തു. 72.97 ആണ് ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം. തകർച്ചയിലാണ് രൂപ ഇന്ന് വ്യാപാരം ആരംഭിച്ചത്. 72.55 ആയിരുന്നു വ്യാപാരം ആരംഭിക്കുേമ്പാൾ രൂപയുടെ വിനിമയ മൂല്യം. പിന്നീട് വിറ്റഴിക്കൽ സമ്മർദം താങ്ങാനാവാതെ മൂല്യം വീണ്ടും ഇടിയുകയായിരുന്നു.
ക്രൂഡ് ഒായിൽ വില ഉയർന്നതും ചൈന-അമേരിക്ക വ്യാപാര യുദ്ധവുമാണ് രൂപയുടെ മൂല്യം ഇടിയുന്നതിലേക്ക് നയിച്ചത്. ചൈനീസ് ഉൽപന്നങ്ങൾക്ക് 200 ബില്യൺ ഡോളറിെൻറ അധിക നികുതി ചുമത്തുമെന്ന ഡോണൾഡ് ട്രംപിെൻറ പ്രഖ്യാപനമാണ് വ്യാപാര യുദ്ധം സംബന്ധിച്ച പുതിയ ആശങ്കകൾക്ക് തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.