മുംബൈ: ചരിത്രത്തിലെ റെക്കോഡ് ഇടിവിലേക്കു കൂപ്പുകുത്തി ഇന്ത്യൻ രൂപ. ചൊവ്വാഴ്ച വ്യാപാരം തുടങ്ങിയപ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം 70 കടക്കുകയായിരുന്നു. ആദ്യ മണിക്കൂറുകളിൽ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 70.1 ൽ എത്തി. 69.98ൽ ആണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
തിങ്കളാഴ്ച റെക്കോർഡ് താഴ്ചയിലാണു രൂപ ഡോളറിനെതിരെ വ്യാപാരം അവസാനിപ്പിച്ചത്. 69.91 ആയിരുന്നു കഴിഞ്ഞ ദിവസത്തെ വിനിമയ നിരക്ക്.
തുർക്കി കറൻസിയായ ലിറയുടെ ഇടിവാണ് വികസ്വര രാജ്യങ്ങളിലെ കറൻസികളുടെ മൂല്യം താഴുന്നതിന് കാരണമായത്. തുടർച്ചയായ ഇടിവുകളോടെ രൂപ ഏഷ്യയിലും ഏറ്റവും ദുർബലമായ കറൻസികളുടെ പട്ടികയിലാണ്. ഏഴു ശതമാനത്തിനും മുകളിലാണ് ഈ വർഷത്തെ ഇടിവ്.
അതേ സമയം, ഇന്ത്യൻ ഒാഹരി വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്. ബോംബെ സൂചിക സെൻസെക്സ് 184.93 പോയിൻറ് നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. ദേശീയ സൂചിക നിഫ്റ്റിയും നേട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.