രൂപയുടെ വിനിമയ മൂല്യം 17 മാസത്തിനിടയിലെ കുറഞ്ഞ നിലയിൽ

മുംബൈ: കോവിഡ്​ 19 സംബന്ധിച്ച ആശങ്കകൾ രൂപയുടെ വിനിമയ മൂല്യത്തേയും സ്വാധീനിക്കുന്നു. ഡോളറിനെതിരെ രൂപയുടെ വിനി മയ മൂല്യം 70 പൈസ ഇടിഞ്ഞ്​ 74.34 രൂപയായി. ഡോളറിനെതിരെ 73.34ലാണ്​ രൂപ വ്യാപാരം ആരംഭിച്ചത്​. പിന്നീട് വീണ്ടും ഇടിവ്​ രേഖപ്പെടുത്തുകയായിരുന്നു.

കോവിഡ്​ 19യെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചതോടെയാണ്​ ആഗോള സമ്പദ്​വ്യവസ്ഥയിൽ ചലനമുണ്ടായത്​. യുറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക്​ അമേരിക്ക യാത്ര വിലക്ക്​ ഏർപ്പെടുത്തുകയും ചെയ്​തതോടെ സ്ഥിതി കൂടുതൽ രുക്ഷമായി.

കോവിഡ്​ 19 വൈറസ്​ ബാധയെ സംബന്ധിച്ച ആശങ്കമൂലം വിദേശനിക്ഷേപകർ ഇന്ത്യൻ വിപണിയെ കൈവിടുകയാണ്​. ഇതും രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നുണ്ട്​. ഇന്ത്യൻ ഓഹരി വിപണികളും ഇന്ന്​ നഷ്​ടത്തോടെയാണ്​ വ്യാപാരം നടത്തുന്നത്​. സെൻസെക്​സ്​ ഏകദേശം 1600 പോയിൻറ്​ നഷ്​ടത്തോടെയും നിഫ്​റ്റി 545 പോയിൻറ്​ നഷ്​ടത്തോടെയുമാണ്​ വ്യാപാരം ആരംഭിച്ചത്​.

Tags:    
News Summary - Rupee tumbles 70 paise against US dollar, hits 17-month low-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.