മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവ്. 22 പൈസ കുറഞ്ഞ് 70.32ലാണ് രൂപ ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇറക്കുമതി നടത്തുന്നവർ കൂടുതലായി ഡോളർ വാങ്ങിയത് രൂപക്ക് തിരിച്ചടിയാവുകയായിരുന്നു. കഴിഞ്ഞ ദിവസം രൂപ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. 70.10 ആയിരുന്നു ചൊവ്വാഴ്ച ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം.
ഒാഹരി വിപണിയും നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. 11 പോയിൻറ് നഷ്ടത്തോടെ 38,884 പോയിൻറിലാണ് സെൻസെക്സ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയും 10 പോയിൻറ് നഷ്ടം രേഖപ്പെടുത്തി. പൊതുമേഖല ബാങ്കുകൾ, മെറ്റൽ, െഎ.ടി, ഫാർമ ഒാഹരികളാണ് നേട്ടം രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.