രൂപ-റിയാൽ വിനിമയ മൂല്യം പിടിവിട്ട്​ 19നും മുകളിലേക്ക്​

 റിയാദ്​: ഇന്ത്യൻ രൂപയുടെ പതനം പ്രവാസികൾക്ക്​ ചര​ിത്ര നേട്ടമായി മാറുന്നു. വിനിമയ നിരക്ക്​ പിടിവിടു​േമ്പാൾ രൂപക്കെതിരെ ഗൾഫ്​ കറൻസികളുടെ കുതിപ്പ്​ 19നും മുകളിലായി പുതിയ ചരിത്രം കുറിക്കുന്നു. ചൊവ്വാഴ്​ച ഒരു ഘട്ടത്തിൽ സൗദി റിയാൽ-രൂപ വിനിമയ മൂല്യം 19 രൂപ ഒരു പൈസയിലേക്ക്​ കുതിച്ചുയർന്നു. പിന്നീട്​ നേരിയ താഴ്​ചയുണ്ടായെങ്കിലും 19.056 എന്ന നിലയിൽ തുടരുകയാണ്​. വൈകീട്ട്​ അഞ്ചിന്​ ക്ലോസ്​ ചെയ്യു​േമ്പാഴുള്ള നിരക്കാണിത്​​​. ഡോളറിനെതിരെ രൂപ നേരിടുന്ന തിരിച്ചടി ഇന്ത്യൻ സമ്പദ്​വ്യവസ്​ഥക്ക്​​ വലിയ ആഘാതമുണ്ടാക്കു​േമ്പാഴും വിദേശ ഇന്ത്യാക്കാർക്ക്​ ആഹ്ലാദത്തി​​െൻറ നാൾവഴികളാണ് സമ്മാനിക്കുന്നത്​​​. ഇതി​​െൻറ മൂർദ്ധന്യമാണ്​ ചൊവ്വാഴ്​ച ദർശിച്ചത്​. ​ഡോളറി​​െൻറ കരുത്താർജ്ജിക്കൽ മറ്റ്​ പല കറൻസികളുടെയും ശക്തിക്ഷയത്തിന്​ ഇടയാക്കുന്നുണ്ടെങ്കിലും പരിക്ക്​ കൂടുതലും ഇന്ത്യൻ രൂപക്കാണ്​​. ഇതി​​െൻറ പ്രതിഫലനം ഇതേരീതിയിൽ തന്നെ ഗൾഫ്​ വിപണിയിലും പ്രകടമാകുന്നു​. ഗൾഫ്​ കറൻസികളുമായി ഇന്ത്യൻ രൂപയുടെ മൂല്യതകർച്ച പുതിയ റെക്കോർഡുകളാണ്​ ഒാരോ ദിവസവും സൃഷ്​ടിക്കുന്നത്​. ഡോളറുമായി വിനിമയനിരക്ക്​ സ്ഥിരപ്പെടുത്തിയ ഗൾഫ്​ കറൻസികൾ അതേ നാണയത്തിൽ നേട്ടം കൊയ്യുന്നു​. ഗൾഫ്​ വിപണിയിൽ രൂപയുടെ അധോഗതിക്ക്​ കാരണം ഇതാണ്​​. റെമ്മിറ്റൻസ്​ സ​െൻററുകളിൽ ഇത്​ ഇന്ത്യൻ പ്രവാസികളുടെ തിക്കുംതിരക്കുമായി പ്രതിഫലിക്കുന്നു. അര നൂറ്റാണ്ട്​ പിന്നിട്ട ഗൾഫ്​ പ്രവാസത്തി​​െൻറ ചരിത്രത്തിൽ ഇതുവരെയില്ലാത്ത വിനിമയ വ്യത്യാസമാണ്​ ഇന്ത്യൻ രൂപയും ഗൾഫ്​ കറൻസികളുമായി ഇപ്പോഴുണ്ടായിരിക്കുന്നത്​. എന്നാൽ ഇൗ പ്രയോജനം പൂർണമായി അനുഭവിക്കാൻ കൈയ്യിൽ പണമില്ലെന്നുള്ള ദുഃഖവും പ്രവാസികൾ പ്രകടിപ്പിക്കുന്നുണ്ട്​. സ്വദേശിവത്​കരണവും മറ്റും മൂലം സംഭവിക്കുന്ന തൊഴിൽ, വരുമാന നഷ്​ടങ്ങളോടൊപ്പം ഇരട്ടി നഷ്​ടബോധത്തിനും ഇതിടയാക്കുന്നുണ്ട്​. അന്താരാഷ്​ട്ര വിനിമയ നിരക്ക്​ അതേപടി റെമ്മിറ്റൻസ്​ സ​െൻററുകളിൽ നിന്ന്​ കിട്ടുന്നില്ല എന്ന ദുഃഖവും പ്രവാസികൾക്കുണ്ട്​. സൗദി ബാങ്കുകളും റെമ്മിറ്റൻസ്​ സ​െൻററുകളും 19 രൂപ എന്ന വിനിമയ നിരക്ക്​ നൽകി തുടങ്ങിയിട്ടില്ല. ചൊവ്വാഴ്​ചയും 18.70ന്​ മുകളിലേക്ക്​ അതുയർന്നില്ല. ആഗോള വിനിമയ നിരക്കിലെ ചാഞ്ചാട്ട സാധ്യത കണക്കിലെടുത്ത്​ ഏറ്റവും കുറഞ്ഞ നിരക്ക്​ വ്യാപാരത്തിന്​ തെരഞ്ഞെടുക്കുന്നത്​ കൊണ്ടാണിത്​. 
Tags:    
News Summary - Saudi riyal-Indian rupee exchange rate-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.