ന്യൂഡൽഹി: ഇൻറർനെറ്റ്, മൊബൈൽ ഫോൺ എന്നിവ വഴി 1000 രൂപയിൽ കുറഞ്ഞ തുകയുടെ ഫണ്ട് കൈമാറ്റങ്ങൾക്ക് എസ്.ബി.െഎ നിരക്കൊഴിവാക്കി. ചെറിയ തുകയുടെ ഇടപാട് പ്രോത്സാഹിപ്പിക്കാനാണ് പുതിയ നീക്കമെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായ എസ്.ബി.െഎ അറിയിച്ചു.
ഒാൺലൈൻ സംവിധാനമായ െഎ.എം.പി.എസ് ഫണ്ട് കൈമാറ്റം വഴി 1000 രൂപ വരെയുള്ള ഇടപാടുകൾക്ക് നേരേത്ത അഞ്ചു രൂപ ഇൗടാക്കിയിരുന്നതാണ് ഒഴിവാക്കിയത്. എന്നാൽ, 1000 രൂപ മുതൽ ഒരു ലക്ഷം വരെ തുകയുടെ െഎ.എം.പി.എസ് കൈമാറ്റങ്ങൾക്ക് അഞ്ചു രൂപയും ജി.എസ്.ടിയും അതിനു മുകളിൽ രണ്ടു ലക്ഷം വരെ 15 രൂപയുമായിരിക്കും ഇനി നിരക്ക്. 18 ശതമാനമാണ് ബാങ്കിങ് ഇടപാടുകൾക്ക് ചരക്കു സേവന നികുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.