മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.െഎ ഭവനവായ്പ പലിശനിരക്ക് കുറച്ചു. 30 ലക്ഷം വരെയുള്ള കുറഞ്ഞ ഭവനവായ്പക്ക് പലിശ കാൽ ശതമാനം വരെയാണ് കുറച്ചത്. പുതുതായി വായ്പക്ക് അപേക്ഷിക്കുന്ന ശമ്പളക്കാരായ സ്ത്രീകൾക്ക് 8.35 ശതമാനം നിരക്കിൽ വായ്പ ലഭിക്കും. നിലവിലെ പൊതു വായ്പനിരക്ക് 8.60 ശതമാനമാണ്. പുരുഷന്മാർക്ക് 0.20 ശതമാനം കിഴിവോടെ 8.40 ശതമാനം പലിശനിരക്കിൽ വായ്പ ലഭിക്കുേമ്പാൾ ശമ്പള ഇതര വിഭാഗത്തിന് അടിസ്ഥാന നിരക്കിൽ 15 പോയൻറ് (0.15 ശതമാനം) കുറവാണ് ലഭിക്കുകയെന്ന് ബാങ്ക് മാനേജിങ് ഡയറക്ടർ രജനീഷ് കുമാർ പറഞ്ഞു.
പുതിയ നിരക്കുകൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ, പുരുഷന്മാർക്ക് കുറഞ്ഞ പലിശയുടെ ആനുകൂല്യം ജൂലൈ 31 വരെ മാത്രമായിരിക്കും. സ്ത്രീകളിലെ ശമ്പള ഇതര വിഭാഗത്തിൽ പലിശനിരക്ക് 0.20 ശതമാനമാണ് കുറയുക. പലിശനിരക്കിലെ കാൽ ശതമാനം കുറവ് വൻ ആനുകൂല്യമാെണന്നും പ്രതിമാസ തിരിച്ചടവിൽ 530 രൂപവരെ ലാഭിക്കാനാകുമെന്നും ബാങ്കിങ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
30 ലക്ഷത്തിനു മുകളിലുള്ള വായ്പയുടെ പലിശ 8.50 ശതമാനത്തിൽ തുടരും. അതേസമയം, 75 ലക്ഷത്തിന് മുകളിലുള്ള വായ്പയുടെ പലിശ 8.60 ശതമാനം ആയിരിക്കും. നിലവിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കു കൂടിയാണിത്. 2022ഒാടെ എല്ലാവർക്കും വീട് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതി മുന്നിൽ കണ്ടും വായ്പ ആവശ്യക്കാർ ഏറിയതും പരിഗണിച്ചാണ് പലിശനിരക്ക് കുറച്ചതെന്ന് രജനീഷ് പറഞ്ഞു. നിലവിൽ ഭവനവായ്പയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നും പുതിയ തീരുമാനം ഭവനനിർമാണ രംഗത്ത് വൻ കുതിപ്പുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ 8.60 ശതമാനം പലിശനിരക്കിൽ വായ്പ നൽകുന്ന എസ്.ബി.െഎ തന്നെയാണ് ഭവനവായ്പയിൽ ഇന്ത്യയിൽ കുത്തക നിലനിർത്തുന്നത്. രണ്ടാം സ്ഥാനത്തുള്ള എച്ച്.ഡി.എഫ്.സി ബാങ്ക് സ്ത്രീകൾക്ക് 75 ലക്ഷം രൂപ വരെ 8.65 ശതമാനം പലിശനിരക്കിൽ നൽകുേമ്പാൾ മറ്റുള്ളവർക്കുള്ള വായ്പനിരക്ക് 8.7 ശതമാനമാണ്. െഎ.സി.െഎ.സി.െഎ ബാങ്കിനും ഇതേ വായ്പനിരക്കാണ്. ചെലവുകുറഞ്ഞ വീടുകളുടെ പദ്ധതി നടപ്പാക്കുന്ന നിർമാണരംഗത്തുള്ളവർക്കും കുറഞ്ഞ നിരക്കിൽ വായ്പ നൽകുെമന്നും എസ്.ബി.െഎ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.