തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ എ.ടി.എം വഴി ഒരു ദിവസം പിൻവലിക്കാവുന്ന തുക നില വിലുള്ളതിെൻറ പകുതിയാവാൻ രണ്ടു ദിവസം കൂടി. ഒരു ദിവസം 40,000 രൂപ പിൻവലിക്കാൻ ഇന്നും നാളെയും കൂടി മാത്രമേ അനുമതിയുള്ളൂ. ബുധനാഴ്ച മുതൽ ഇത് 20,000 ആയി കുറയും. എ.ടി.എം വഴിയുള്ള പണം തട്ടിപ്പിെൻറ വ്യാപ്തി കുറക്കാനും പണരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും എന്നാണ് ഈ മാറ്റത്തെ എസ്.ബി.ഐ വിശദീകരിക്കുന്നത്.
ബാങ്കിെൻറ ക്ലാസിക്, മാസ്ട്രോ കാർഡുകൾ ഉള്ളവർക്കാണ് നിയന്ത്രണം. സിൽവർ, ഗ്ലോബൽ കാർഡുകാർക്ക് 40,000 രൂപയും ഗോൾഡ് കാർഡിന് 50,000 രൂപയും പ്ലാറ്റിനത്തിന് ഒരു ലക്ഷം രൂപയും തുടർന്നും പ്രതിദിനം പിൻവലിക്കാം. 20,000 രൂപയിൽ കൂടുതൽ ഒറ്റ ദിവസം കാർഡ് മുഖേന പിൻവലിക്കണമെന്നുള്ളവർക്ക് ബാങ്ക് കാർഡ് മാറ്റാൻ അവസരം നൽകുന്നുണ്ട്. അതായത്; ക്ലാസിക്, മാസ്ട്രോ കാർഡ് ഉള്ളവർക്ക് പരിധി കൂടുതലുള്ള കാർഡുകളിലേക്ക് മാറാം.
നോട്ട് അസാധുവാക്കലിന് ശേഷം കേന്ദ്ര സർക്കാർ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിയപ്പോൾ എസ്.ബി.ഐ പുറത്തിറക്കിയ ‘ബഡ്ഡി’വാലറ്റ് നവംബർ ഒന്നിന് അവസാനിപ്പിക്കുകയാണ്. ‘യോനോ’അവതരിപ്പിച്ച സാഹചര്യത്തിലാണിത്. ഡിസംബർ 31നകം ബാങ്കിെൻറ മാഗ്നറ്റിക് എ.ടി.എം കാർഡുകൾ ഇ.എം.വി ചിപ്പ് കാർഡ് ആക്കും.
റിസർവ് ബാങ്ക് ഇതുസംബന്ധിച്ച് എല്ലാ ബാങ്കുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ സുരക്ഷിതത്വമുള്ളതാണ് പുതിയ കാർഡ്. ജനുവരി ഒന്നു മുതൽ മാഗ്നറ്റിക് കാർഡ് പ്രവർത്തനരഹിതമാവും. നവംബർ 30നകം മൊബൈൽ നമ്പർ ബാങ്കിൽ രജിസ്റ്റർ ചെയ്യാത്ത ഇടപാടുകാർക്ക് ഡിസംബർ ഒന്നു മുതൽ ഇൻറർനെറ്റ് ബാങ്കിങ് സൗകര്യം ലഭിക്കില്ലെന്നും എസ്.ബി.ഐ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.