പാലക്കാട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അടക്കമുള്ള അസോസിയേറ്റ് ബാങ്കുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ചെങ്കിലും ഓൺലൈൻ വഴിയുള്ള എല്ലാ ഇടപാടുകളും ഏപ്രിൽ 24 വരെ പഴയപോലെ തുടരും. ലയിച്ച ബാങ്കുകളിൽ ഒരേസമയം രണ്ടിടത്ത് അക്കൗണ്ട് ഉള്ളവരുടെ ഓൺലൈൻ ഇടപാടിലുള്ള അനിശ്ചിതത്വത്തിന് മതിയായ വിശദീകരണം നൽകാൻ ഇനിയും അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
എസ്.ബി.ഐയിലും എസ്.ബി.ടിയിലും അക്കൗണ്ട് ഉള്ള ഒരാൾ നെറ്റ് ബാങ്കിങ്ങിന് ഒരേ യൂസർ ഐ.ഡിയും പാസ് വേർഡും നൽകിയിട്ടുണ്ടെങ്കിൽ എന്ത് ചെയ്യും എന്ന ചോദ്യത്തിനാണ് തൃപ്തികരമായ മറുപടി ലഭിക്കാത്തത്. ഈ സാങ്കേതിക പ്രശ്നം തരണം ചെയ്യാനുള്ള ശ്രമം തുടരുകയാണത്രെ.
ഏപ്രിൽ ഒന്നിന് സ്റ്റേറ്റ് ബാങ്കുകളുടെ ലയനം സാങ്കേതികാർഥത്തിൽ പൂർത്തിയാകുമ്പോഴും ഓൺലൈൻ ഇടപാടുകൾ നടത്തുന്നവർ ഏപ്രിൽ 24 വരെ പണമടക്കാൻ ഓപ്ഷനായി തെരഞ്ഞെടുക്കേണ്ടത് അസോസിയേറ്റ് ബാങ്കുകളെ തന്നെയാണ്. ഈ വിവരം കാണിച്ച് എസ്.ബി.ടി ഉൾെപ്പടെയുള്ള അസോസിയേറ്റ് ബാങ്കുകൾ ഉപഭോക്താക്കൾക്ക് അറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ, എന്ന് മുതലാണ് ഇടപാടുകൾക്ക് എസ്.ബി.ഐ ഓപ്ഷൻ തെരഞ്ഞെടുക്കേണ്ടത് എന്ന് അറിയിപ്പിലില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.