അസം റിയൽ എസ്​റ്റേറ്റിന്​ ഒാഹരി വിപണിയിൽ വിലക്ക്​

ന്യൂഡൽഹി: അബിസ്​ അസം റിയൽ എസ്​റ്റേറ്റിനെയും ഡയറക്​ടർമാരെയും സെക്യൂരിറ്റീസ്​ ആൻഡ്​ എക്​സ്​ചേഞ്ച്​ ബോർഡ്​ ഒാഫ്​ ഇന്ത്യ ഒാഹരി വിപണിയിൽ നിന്ന്​ വിലക്കി. നാല്​ വർഷത്തേക്കാണ്​ വിലക്ക്​്​. കമ്പനീസ്​ ആക്​ടി​​െൻറ ലംഘനത്തെത്തുടർന്നാണ്​ നടപടി. നിക്ഷേപകരിൽനിന്ന്​ ശേഖരിച്ച പണം തിരികെ നൽകാനും ​െസബി ആവശ്യപ്പെട്ടു.

കമ്പനി ഡയറക്​ടർമാരായ മൊഹമ്മദ്​ മസീബാർ റഹ്​മാൻ, ധൻജിത്​ ഗായറി, മുൻ ഡയറക്​ടർ തിലക്​ ശർമ എന്നിവരോടാണ്​ അവരവരുടെ കാലയളവിൽ ശേഖരിച്ച തുക പ്രതിവർഷം 15 ശതമാനം പലിശ സഹിതം തിരികെ നൽകാൻ സെബി ആവശ്യപ്പെട്ടത്​. സ്​ഥാപനം 2008-2009, 2009-2010 വർഷങ്ങളിൽ 1400 ഒാളം നി​േക്ഷപകർക്ക്​ മാനദണ്ഡങ്ങൾ പാലിക്കാതെ റെഡീമബിൾ പ്രിഫറൻസ്​ ഒാഹരികൾ നൽകിയെന്ന്​ സെബി നിരീക്ഷിച്ചു.

കമ്പനീസ്​ ആക്​ടിന്​ കീഴിൽ രജിസ്​ട്രാർ ഒാഫ്​ കമ്പനീസിൽ ഒാഹരികളുടെ വിവരങ്ങളടങ്ങുന്ന രേഖ സമർപ്പിക്കുന്നതിലും അബിസ്​ അസം റിയൽ എസ്​റ്റേറ്റ്​ വീഴ്​ച വരുത്തിയതായി സെബി കണ്ടെത്തി. 

Tags:    
News Summary - SEBI banned Assam Real Estate in Share Market -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.