ന്യൂഡൽഹി: ഒാഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളെ സംബന്ധിച്ച ചില രഹസ്യ വിവരങ്ങൾ വാട്സ് ആപിലൂടെ ചോർന്ന സംഭവത്തിൽ സെബി കമ്പനികളിൽ റെയ്ഡ് നടത്തി. 30 സ്ഥാപനങ്ങളിലാണ് സെബിയുടെ പരിശോധന. ചില രേഖകളും കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും സെബി പരിശോധനയിൽ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം.
വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ചില കമ്പനികളുടെ പ്രസിദ്ധീകരിക്കാത്ത വിവരങ്ങൾ വാട്സ് ആപ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലുടെ പ്രചരിച്ചിരുന്നു. ചില കമ്പനികളുടെ സാമ്പത്തികപാദങ്ങളിലെ ലാഭഫലവും ഇത്തരത്തിൽ പ്രചരിച്ചിട്ടുണ്ട്. സെബിയുടെ ചില അംഗീകൃത മാർക്കറ്റ് റെഗുലേറ്റർമാരും മാർക്കറ്റ് അനലിസ്റ്റുകളുമാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം.
സെബിയുടെ 70 ഉദ്യോഗസ്ഥരാണ് റെയ്ഡുകളിൽ പെങ്കടുത്തത്. രാജ്യത്തെ വിവിധ നഗരങ്ങളിലാണ് പരിശോധന നടന്നത്. ഇതുസംബന്ധിച്ച വിവാദം ഉയർന്നപ്പോൾ തന്നെ അന്വേഷണം നടത്തുമെന്ന് സെബി ചെയർമാൻ അജയ് ത്യാഗി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.