വിപണികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി

മുംബൈ: മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുത്തതിന്​ ശേഷം നടന്ന ആദ്യ വ്യാപാര ദിനത്തിൽ ഓഹരി വിപ ണികളിൽ നേട്ടം. ബോംബെ സൂചിക സെൻസെക്​സ്​ 250 പോയിൻറിലേറെ നേട്ടം രേഖപ്പെടുത്തി 40,081 പോയിൻറിലാണ്​ വ്യാപാരം നടത്തുന്നത്​. നിഫ്​റ്റി 79 പോയിൻറ്​ നേട്ടത്തോടെ 12,025ലെത്തി.

എണ്ണ കമ്പനികളാണ്​ വിപണിയിൽ നിന്ന്​ പ്രധാനമായും നേട്ടം കൊയ്​തത്​. അന്താരാഷ്​ട്ര വിപണിയിൽ എണ്ണവിലയിലുണ്ടായ കുറവാണ്​ കമ്പനികൾക്ക്​ ഗുണമായത്​. കോൾ ഇന്ത്യ, ഐ.ഒ.സി, ബി.പി.സി.എൽ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്​ വ്യാപാരം നടത്തുന്നത്​. ജി.ഡി.പി വളർച്ചാ നിരക്ക്​ സംബന്ധിച്ച കണക്കുകൾ പുറത്ത്​ വരാനിരിക്കെയാണ്​ ഓഹരി വിപണികളിൽ നേട്ടമുണ്ടായിരിക്കുന്നത്​. അതേ സമയം, ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയർന്നിട്ടുണ്ട്​.

Tags:    
News Summary - Sensex and nifty gains-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.