ഓഹരി വിപണിയിൽ 60 സെക്കൻഡിൽ നിക്ഷേപകർക്ക്​ നഷ്​ടമായത്​ 4 ലക്ഷം കോടി

മുംബൈ: വൻ തകർച്ചയാണ്​ ഇന്ത്യൻ ഓഹരി വിപണികൾ വെള്ളിയാഴ്​ച അഭിമുഖീകരിക്കുന്നത്​. സെൻസെക്​സ്​ 1,459 നഷ്​ടത്തോടെയാ ണ്​ വെള്ളിയാഴ്​ച വ്യാപാരം ആരംഭിച്ചത്​. ദേശീയ സൂചിക നിഫ്​റ്റി 10,900 പോയിൻറിന്​ താഴെ പോകുന്നതിനും വിപണി സാക്ഷിയ ായി. വ്യാപാരത്തിനിടെ 60 സെക്കൻഡിനുള്ളിൽ 4.42 ലക്ഷം കോടിയാണ്​ നിക്ഷേപകർക്ക്​ നഷ്​ടമായത്​. ബി.എസ്​.ഇയിൽ ലിസ്​റ്റ്​ ചെയ്​ത കമ്പനികളുടെ വിപണി മൂല്യം 147.59 ലക്ഷം കോടിയിൽ നിന്ന്​ 143.17 ലക്ഷം കോടിയായി ചുരുങ്ങി.

ബാങ്കിങ്​ സ്​റ്റോക്കുകളാണ്​ വൻ തകർച്ച അഭിമുഖീകരിച്ചത്​. യെസ്​ ബാങ്ക്​, ഇൻഡസ്​ലാൻഡ്​ ബാങ്ക്​, എസ്​.ബി.ഐ തുടങ്ങിയ പ്രമുഖ ബാങ്കുകളുടെയെല്ലാം ഓഹരികൾക്ക്​ നഷ്​ടം നേരിട്ടു. ടാറ്റ സ്​റ്റീൽ, ബജാജ്​ ഫിനാൻസ്​, അൾട്രടെക്​, എൽ&ടി തുടങ്ങിയ കമ്പനികൾക്കെല്ലാം മൂന്ന്​ മുതൽ ആറ്​ ശതമാനം നഷ്​ടം നേരിട്ടു.

കോവിഡ്​-19 സംബന്ധിച്ച ആശങ്കകൾ മൂലം ആഗോള വിപണികളെല്ലാം പ്രതിസന്ധിയിലാണ്​. ദലാൽ സ്​ട്രീറ്റിലും ഇത്​ പ്രതിഫലിക്കുകയായിരുന്നു. ഇതി​െനാപ്പം യെസ്​ ബാങ്ക്​ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയും ഇന്ത്യൻ വിപണിയുടെ തകർച്ചക്ക്​ കാരണമായി.

Tags:    
News Summary - Sensex cracks 1,450 points; Rs 4 lakh crore gone in 60 seconds-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.