മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത നഷ്ടം തുടരുന്നു. 462 പോയിൻറ് നഷ്ടത്തോടെ 37,018.32ലാണ് ബോംബെ സൂചിക സെൻസെക്സ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 138 പോയിൻറ് നഷ്ടത്തോടെ 10,980ൽ ക്ലോസ് ചെയ്തു. വ്യാഴാഴ്ച മാത്രം നിക്ഷേപകർക്ക് 1.6 ലക്ഷം കോടിയുടെ നഷ്ടമാണ് വിപണിയിൽ ഉണ്ടായത്. ബജറ്റിന് ശേഷം ഏകദേശം 13.05 ലക്ഷം കോടിയുടെ നഷ്ടം നിക്ഷേപകർക്ക് വിപണിയിൽ നിന്നും ഉണ്ടായി.
ദേശീയ-അന്തർദേശീയ സാഹചര്യങ്ങൾ വിപണിയെ ഒരു പോലെ സ്വാധീനിക്കുകയായിരുന്നു. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറച്ചത് വിപണിയിൽ വ്യാഴാഴ്ച കാര്യമായ സ്വാധീനമുണ്ടാക്കി. സാമ്പത്തിക വർഷത്തിൻെറ ഒന്നാം പാദത്തിൽ പ്രതീക്ഷിച്ച നേട്ടം കമ്പനികൾ ഉണ്ടാക്കാത്തതും വിപണിയിൽ തിരിച്ചടിക്ക് കാരണമായി. ഇതിന് പുറമേ ബജറ്റിലെ വിപണിക്ക് എതിരായ നിർദേശങ്ങൾ വ്യാഴാഴ്ചത്തെ വ്യാപാരത്തെയും സ്വാധീനിച്ചു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഭാവിയിൽ തിരിച്ചടി നേരിടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുകളും വിപണിയെ പ്രതികൂലമായാണ് ബാധിച്ചത്. ഓഹരി വിപണിയിലെ എല്ലാ സെക്ടറുകളിലും നഷ്ടമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.