ന്യൂഡൽഹി: ഫേസ്ബുക്കിന് പിന്നാലെ റിലയൻസ് ജിയോയിൽ വൻ നിക്ഷേപവുമായി അമേരിക്കൻ സ്വകാര്യ ഇക്വിറ്റി കമ്പനിയായ സിൽവർ ലേക്ക്. 5,655 കോടിയാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ജിയോ പ്ലാറ്റ്ഫോമിൽ സിൽവർ ലേക്ക് നിക്ഷേപം നടത്തിയിരിക്കുന്നത്. ഇതോടെ 1.15 ശതമാനം ജിയോ ഓഹരി ഇവർക്ക് ലഭിക്കും.
നേരത്തേ ഫേസ്ബുക്ക് ജിയോ പ്ലാറ്റ്ഫോമിൽ നിക്ഷേപം നടത്തിയിരുന്നു. 43,574 കോടി രൂപയാണ് ഫേസ്ബുക്ക് നിക്ഷേപിച്ചത്. ജിയോ പ്ലാറ്റ്ഫോമിൽ സിൽവർ ലേക്ക് നിക്ഷേപിച്ചതോടെ ജിയോയുടെ മൂല്യം 4.90 ലക്ഷം കോടി രൂപയായും എൻറർപ്രൈസ് മൂല്യം 5.15 ലക്ഷം കോടി രൂപയുമാകും.
ജിയോയുടെ ഏറ്റവും മൂല്യമുള്ള പങ്കാളികളിൽ ഒന്നായി സിൽവർ ലേക്ക് മാറിയതിൽ സന്തോഷമുണ്ടെന്ന് റിലയൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. ഇന്ത്യൻ ഡിജിറ്റൽ ഇക്കോസിസ്റ്റം വളരുന്നതിൽ എല്ലാ ഇന്ത്യക്കാർക്കും അതിൻെറ പ്രയോജനം ലഭിക്കും. ആഗോളതലത്തിൽ മുൻനിര റെക്കോർഡുള്ള കമ്പനിയാണ് സിൽവർ ലേക്ക്. ടെക്നോളജി, ഫിനാൻസ് എന്നിവയിൽ സിൽവർ ലേക്ക് മുൻപന്തിയിലാണുള്ളതെന്നും ആഗോള ടെക്നോളജി ഭീമൻമാരായി പങ്കാളിത്തം സ്ഥാപിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അംബാനി പറഞ്ഞു.
ടെക്നോളജി മേഖലയിലെ പ്രമുഖ നിക്ഷേപകരാണ് സിൽവർ ലേക്ക്. ആലിബാബ, എയർ ബിഎൻബി, ആൻഡ് ഫിനാൻഷ്യൽ, ഡെൽ ടെക്നോളജീസ്, ട്വിറ്റർ തുടങ്ങിയ ആഗോള സാങ്കേതിക ഭീമൻമാർ നിക്ഷേപം നടത്തിയിരിക്കുന്ന കമ്പനികയാണ് സിൽവർ ലേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.