മുംബൈ: രാജ്യത്തെ ബാങ്കുകളിലെ വായ്പ വളർച്ച രണ്ട് വർഷത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്ക്. റിസർവ് ബാങ്കാണ് ഇതുമായി ബന്ധപ്പെട്ട് കണക്കുകൾ പുറത്ത് വിട്ടത്. ആഭ്യന്തര ഉപഭോഗത്തിൽ കുറവ് രേഖപ്പെടുത്തിയതോടെയാണ് വായ്പ വളർച്ചയും കുറയുന്നത്.
ഇന്ത്യൻ സമ്പദ്വ്യവസ്ഥ കഴിഞ്ഞ ആറ് വർഷകാലയളവിനിടയിലെ മോശം അവസ്ഥയിലാണ് ഇപ്പോൾ ഉള്ളതെന്നും റിസർവ് ബാങ്കിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. വായ്പ വളർച്ചാ നിരക്ക് 8.8 ശതമാനത്തിലേക്ക് താഴുന്നുവെന്നാണ് ആർ.ബി.ഐ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, യുണിയൻ ബാങ്ക് തുടങ്ങിയ പൊതുമേഖല ബാങ്കുകളിലും എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ പോലുള്ള സ്വകാര്യ സ്ഥാപനങ്ങളിലും വായ്പ വളർച്ചാ കുറഞ്ഞു. വാഹന, ഭവന വായ്പകളിലുണ്ടായ ഇടിവാണ് വായ്പ വളർച്ചയെ പ്രധാനമായും പ്രതികൂലമായി ബാധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.