ന്യൂഡൽഹി: ചില്ലറ വിൽപനരംഗത്ത് 100 ശതമാനം വിദേശ നിക്ഷേപത്തിന് അ നുമതി നൽകിയതിന് പിന്നാലെ 30 ശതമാനം ഉൽപന്നങ്ങൾ ഇന്ത്യയിലെ പ്രാേ ദശിക വിപണിയിൽനിന്ന് കണ്ടെത്തണമെന്ന വ്യവസ്ഥയിലും ഇളവുവര ുത്താൻ നീക്കം. ഇതുൾപ്പെടെ രാജ്യത്തെ ചില്ലറ വിൽപന രംഗത്തിെൻറ നട്ടൊല്ലൊടിക്കുന്ന നിർദേശങ്ങൾ അടങ്ങിയ ശിപാർശ കേന്ദ്ര സർക്കാർ ഉടൻ പരിഗണിക്കുെമന്നാണ് വിവരം.
പുതിയ ശിപാർശ പ്രകാരം വിൽപന കേന്ദ്രങ്ങൾ തുറക്കാതെതന്നെ ഓൺലൈൻ വ്യാപാരത്തിനും വിദേശ നിക്ഷേപകർക്ക് സാധിക്കും.
നിലവിൽ ഇന്ത്യയിൽ വിൽപന കേന്ദ്രങ്ങൾ ഇല്ലാതെ വിദേശ നിക്ഷേപകർക്ക് ഓൺലൈൻ വ്യാപാരത്തിന് അനുമതിയില്ല. 2016ൽ ഏക ബ്രാൻഡ് ചില്ലറ വിൽപന രംഗത്ത് സർക്കാർ 51 ശതമാനം നിക്ഷേപത്തിന് അനുമതി നൽകിയിരുന്നു. തുടർന്ന് 2018ൽ ഇത് 100 ശതമാനമാക്കി വർധിപ്പിച്ചു.
അഞ്ചു വർഷത്തേക്ക് 30 ശതമാനം ഉൽപന്നങ്ങൾ തദ്ദേശീയ വിപണിയിൽനിന്ന് കണ്ടെത്തണമെന്ന വ്യവസ്ഥയും ഇതോടൊപ്പം സർക്കാർ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, ഈ മാനദണ്ഡങ്ങളിൽ ഇളവു വരുത്തുന്നതോടെ തദ്ദേശീയ ഉൽപന്നങ്ങൾക്ക് വിപണി ലഭിക്കാതാവുമെന്ന ആശങ്ക ശക്തമാണ്. ഏക ബ്രാൻഡ് ചില്ലറ വിൽപനരംഗത്ത് വിദേശ നിക്ഷേപം അനുവദിക്കുന്നതിനുള്ള മാർഗ നിർദേശങ്ങളിൽ ഇളവു വരുത്തുമെന്ന് ഇക്കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.