മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ടെലിവിഷൻ നെറ്റ്വർക്കിൽ പണമിറക്കാൻ ജാപ്പനീസ് കമ്പനിയായ സോണി നീക ്കം നടത്തുന്നതായി റിപ്പോർട്ട്. അംബാനിയുടെ ഉടമസ്ഥതയിലുള്ള നെറ്റ്വർക്ക് 18ൽ ഓഹരി വാങ്ങാനാണ് നീക്കം. ഇതുമായ ി ബന്ധപ്പെട്ട് രണ്ട് സാധ്യതകൾ സോണി പരിശോധിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഒന്നുകിൽ നെറ്റ്വർക്ക് 18െൻറ ഓഹരി വാങ്ങുക അല്ലെങ്കിൽ സോണിയുടെ ഇന്ത്യയിലെ ബിസിനസിനെ റിലയൻസിൽ ലയിപ്പിക്കുക.
റിലയൻസുമായി കൈകോർക്കുന്നതോടെ നെറ്റ്ഫ്ലിക്സ് ഉൾപ്പടെയുള്ള വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ ഉയർത്തുന്ന ഭീഷണി മറികടക്കാനാവുമെന്നാണ് സോണിയുടെ കണക്ക് കൂട്ടൽ. ഇടപാട് നടന്നാൽ സോണിക്ക് അന്താരാഷ്ട്ര വിപണിയിലെ ടെലിവിഷൻ മേഖലയിലുള്ള സ്വാധീനം റിലയൻസിനും മുതലാക്കാനാവും.
റിലയൻസിെൻറ മൊബൈൽ വിഭാഗമായ ജിയോക്ക് ടി.വി, സിനിമ, സംഗീതം, വീഡിയോ എന്നിവക്കായി പ്രത്യേക അപ്ലിക്കേഷനുകൾ നിലവിലുണ്ട്. ഇതിലേക്ക് വലിയ രീതിയിൽ കണ്ടൻറ് പ്രദാനം ചെയ്യാൻ സോണിക്ക് കഴിയും. സോണിയുടെ േസ്രാതസ് കൂടി ഉപയോഗപ്പെടുത്തി നെറ്റ്ഫ്ലിക്സ്, ആമസോൺ ൈപ്രം എന്നിവയെ മറികടക്കുകയാണ് റിലയൻസിെൻറ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.