ന്യൂഡൽഹി: ഉൽപന്ന സേവന നികുതിയുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകൾ മണി ബില്ലുകളായാവും കേന്ദ്ര സർക്കാർ അവതരിപ്പിക്കുക. നേരത്തെ ഇവ ഫിനാൻസ് ബില്ലുകളായി അവതരിപ്പിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
ബിൽ വേഗത്തിൽ പാസാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കം സർക്കാർ നടത്തുന്നതെന്നാണ് അറിയുന്നത്. ഫിനാൻസ് ബില്ലുകളായി അവതരിപ്പിച്ചാൽ അത് പാസാക്കാൻ രാജ്യസഭയുടെയും ലോക്സഭയുടെയും അനുമതി തേടേണ്ടി വരും. എന്നാൽ, മണി ബില്ലുകൾ ലോക്സഭയുടെ മാത്രം അംഗീകാരം ലഭിച്ചാൽ മതി. രാജ്യസഭയിൽ കേന്ദ്ര സർക്കാറിന് ഭൂരിപക്ഷം കുറവായതിനാലാണ് മണി ബില്ലുകളായി അവതരിപ്പിക്കാൻ സർക്കാറിനെ പ്രേരിപ്പിക്കുന്നത്.
നവംബർ 10ാം തീയതി ലോക്സഭ ഇൗ ബില്ലുകൾ ലിസ്റ്റ് ചെയ്യ്തിരുന്നു. പാർലിമെൻറിെൻറ ശീതകാല സമ്മേളനത്തിൽ ബില്ലുകൾ പാസാക്കാനാണ് തീരുമാനം. ഡിസംബർ 16നാണ് പാർലമെൻറിെൻറ ശീതകാല സമ്മേളനം അവസാനിക്കുന്നത്.
നേരത്തെ കൂടുതൽ ചർച്ചകൾക്കായി ജി.എസ്.ടിയുമായി ബന്ധപ്പെട്ട ബില്ലുകൾ ഫിനാൻസ് ബില്ലായി അവതരിപ്പിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ആർട്ടിക്കൾ 110, 117 എന്നിവയിൽ എന്താണ് ഫിനാൻസ് ബില്ല്, മണി ബില്ല് എന്ന് കൃത്യമായി നിർവചിച്ചിട്ടുണ്ട് എെൻറ ഇഷ്ടത്തിനനുസരിച്ച് അത് മാറ്റാൻ കഴിയില്ല കോൺഗ്രസ് ആവശ്യത്തോടുള്ള ധനമന്ത്രി അരുൺ ജെയ്റ്റലിയുടെ പ്രതികരണമിതായിരുന്നു.
ജി.എസ്.ടിയിൽ പല വിഷയങ്ങളിലും ഇപ്പോഴും സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും തമ്മിൽ തർക്കങ്ങൾ നില നിൽക്കുകയാണ്. ഈയൊരു പശ്ചാത്തലത്തിലാണ് ജി.എസ്.ടി സംബന്ധിച്ച ബില്ലുകൾ മണി ബില്ലുകളായി പാർലമെൻറിൽ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.