ന്യൂഡൽഹി: ബോയിങ് 737 മാക്സ് വിമാനങ്ങൾക്ക് ഡയറക്ടറേറ്റ് ഒാഫ് സിവിൽ ഏവിയേഷൻ ( ഡി.ജി.സി.എ) വിലക്കേർപ്പെടുത്തിയതോടെ പ്രമുഖ സ്വകാര്യ വിമാന സർവിസ് കമ്പനിയായ സ്പൈസ് ജെറ്റ് തങ്ങളുടെ 14 വിമാനങ്ങൾ സർവിസ് നടത്തുന്നത് റദ്ദാക്കി. എന്നാൽ, വ്യാഴാഴ്ച മുതൽ കൂടുതൽ വിമാനങ്ങൾ സർവിസ് നടത്തുമെന്നും സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു. ആകെ 76 വിമാനങ്ങളിൽ 64 എണ്ണം സർവിസ് നടത്തുന്നുണ്ട്. ഇതുകൊണ്ടുതന്നെ യാത്രക്കാർക്ക് അസൗകര്യമില്ലാത്ത രീതിയിൽ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
ഇത്യോപ്യൻ എയർലൈൻസിെൻറ വിമാനം അപകടത്തിൽപ്പെട്ട സാഹചര്യത്തിലാണ് ബോയിങ് 737 മാക്സ് വിഭാഗത്തിൽപ്പെട്ട എല്ലാ വിമാനങ്ങളും ബുധനാഴ്ച നാലു മണി മുതൽ സർവിസ് നിർത്തിവെക്കാൻ സിവിൽ ഏവിയേഷൻ ഡിപ്പാർട്മെൻറ് ഉത്തരവിട്ടത്. ഇൗ വിഭാഗം വിമാനങ്ങൾ ഉപയോഗിച്ച് സർവിസ് നടത്താൻ രാജ്യത്തെ ഒരു കമ്പനിക്കും അനുമതി ഇല്ലെന്നും ഡി.ജി.സി.എ അറിയിച്ചിട്ടുണ്ട്.
ഇത്യോപ്യയിൽ നടന്ന വിമാനപകടത്തിൽ നാല് ഇന്ത്യക്കാർ ഉൾപ്പെടെ 157 യാത്രക്കാരാണ് കൊല്ലപ്പെട്ടത്. അഞ്ചു മാസത്തിനിടെ രണ്ടാമത്തെ അപകടമാണ് ഇൗ വിഭാഗം വിമാനങ്ങൾ വരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.