ന്യൂഡൽഹി: കോർപറേറ്റ് ഭീമൻ റിലയൻസ് ഗ്രൂപ്പിെൻറ വിദ്യാഭ്യാസ സംരംഭമായ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് പ്രവർത്തനം തുടങ്ങും മുേമ്പ ശ്രേഷ്ഠ പദവി നൽകിയതുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നു. സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷമായ പരിഹാസം ഉയർന്നതോടെ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം ന്യായീകരണവുമായി രംഗത്ത്. സ്വകാര്യ സ്ഥാപനങ്ങൾക്ക് കേന്ദ്ര ഫണ്ട് നൽകുന്നില്ലെന്നും, സർക്കാർ സ്ഥാപനങ്ങൾക്കാണ് 1000 കോടി ഫണ്ട് വകയിരുത്തുന്നതെന്നും മാനവശേഷി വികസനമന്ത്രി പ്രകാശ് ജാവ്ദേകർ വിശദീകരിച്ചു.
പുതുതായി തുടങ്ങുന്ന സ്ഥാപനങ്ങളുടെ പട്ടികയിൽനിന്നാണ് ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനെ തിരഞ്ഞെടുത്തത്. അത്തരം വിദ്യാഭ്യാസ സ്ഥാപനത്തിന് ശ്രേഷ്ഠപദവി നല്‍കാമെന്ന് യൂനിവേഴ്സിറ്റി ഗ്രാൻറ് കമീഷെൻറ (യു.ജി.സി) ചട്ടത്തില്‍ പറയുന്നുണ്ടെന്ന് മാനവശേഷി വികസന മന്ത്രാലയവും വിശദീകരിച്ചു. സ്ഥാപനം മൂന്നു വർഷത്തിനുള്ളിൽ നിലവിൽവരണമെന്ന് ഉപാധി വെച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും മന്ത്രാലയ അധികൃതർ പ്രതികരിച്ചു. അതേസമയം, ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നൽകാൻ യു.ജി.സി ചട്ടത്തിലെ ചില പഴുതുകൾ ഉപയോഗപ്പെടുത്തുകയാണ് ചെയ്തതെന്ന് വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ബി.ജെ.പി സർക്കാർ മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും സ്വന്തക്കാരെന്ന് ആവർത്തിച്ചു തെളിയിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഇനിയും തുടങ്ങിയിട്ടില്ലാത്ത ജിയോ ഇൻസ്റ്റിറ്റ്യൂട്ട് മികവുറ്റതാകുമെന്ന് എങ്ങനെയാണ് മുൻകൂർ തീരുമാനിക്കുന്നതെന്ന് സർക്കാർ വിശദീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കാനും പൊതുമേഖല ഉന്നത വിദ്യാഭ്യാസരംഗത്തെ ദുര്‍ബലപ്പെടുത്താനുമുള്ള സര്‍ക്കാറിെൻറ താല്പര്യം അടിവരയിടുന്ന നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. 20 ഉന്നത വിദ്യാലയങ്ങൾക്ക് ശ്രേഷ്ഠ പദവി നൽകുമെന്ന് 2016ലാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇത് ആറാക്കി ചുരുക്കുകയായിരുന്നു. ബോംബെ, ഡല്‍ഹി െഎ.െഎ.ടികൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബാംഗ്ലൂർ എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ജിയോ ഇൻസ്റ്റിറ്റ്യൂട്ട്, ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി ആൻഡ് സയൻസ് പിലാനി, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജുക്കേഷൻ എന്നീ സ്വകാര്യസ്ഥാപനങ്ങളുമാണ് മികവിെൻറ പട്ടികയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.