ന്യൂഡൽഹി: അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്യൂണിക്കേഷന് വീണ്ടും തിരിച്ചടി. ടവർ, ഫൈബർ ഒപ്റ്റിക്സ് വ്യവസായങ്ങൾ വിൽക്കുന്നതിനായി നാഷണൽ കമ്പനി നിയമ അപ്ലേറ്റ് അതോറിറ്റി നൽകിയ ഉത്തരവ് പിൻവലിച്ചതോടെയാണ് അനിൽ അംബാനിക്ക് വീണ്ടും തിരിച്ചടി നേരിട്ടത്. ഇൗ രണ്ട് ബിസിനസുകളും വിറ്റ് പ്രതിസന്ധിക്ക് താൽകാലിക പരിഹാരം കാണാനായിരുന്നു അനിൽ അംബാനിയുടെ നീക്കം.
ടവർ, ഫൈബർ ബിസിനസുകൾ വിൽക്കുന്നതിലുടെ 25,000 കോടി സമാഹരിക്കാമെന്നായിരുന്നു റിലയൻസിെൻറ കണക്ക് കൂട്ടൽ. ഇതിനുള്ള അനുമതി കമ്പനി നിയമ അപ്ലേറ്റ് അതോറിറ്റി റിലയൻസിന് ഏപ്രിൽ ആറിന് നൽകിയിരുന്നു. എന്നാൽ, സുപ്രീംകോടതി ഇൗ ഉത്തരവിനെതിരെ ഇടക്കാല വിധി പുറപ്പെടുവിച്ചതോടെയാണ് ബിസിനസ് വിൽക്കാൻ റിലയൻസിന് നൽകിയ അനുമതി അതോറിറ്റി പിൻവലിച്ചത്. റിലയൻസുമായി സാമ്പത്തിക ഇടപാടുള്ള എച്ച്.എസ്.ബി.സി നൽകിയ ഹരജിയുടെ അടിസ്ഥാനത്തിലായിരുന്നു സുപ്രീംകോടതി നടപടി.
2017 ഡിസംബറിൽ അനിൽ അംബാനിയുടെ ടവർ, ഫൈബർ ഒപ്ടിക്സ് ബിസിനസുകൾ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ വാങ്ങാൻ തീരുമാനിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് ഇരുവരുടെയും കമ്പനികൾ ഒരുമിച്ച് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.