ന്യൂഡൽഹി: കോവിഡ് 19 പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവർക്കിടയിൽ ആത്മഹത്യ നിരക്ക് ഉയരുന്നതായി പഠനം. കോവിഡ് രോഗവ്യാപനവും ലോക്ഡൗണും മൂലം ജീവിതം പ്രതിസന്ധിയിലായവർക്കിടയിലാണ് ഇതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
തൊഴിൽനഷ്ടം ചെറുപ്പക്കാരെയും മുതിർന്നവരെയും ഒരേപോലെ തളർത്തുന്നു. മാനസിക ആരോഗ്യവും ശാരീരിക ആരോഗ്യവും നഷ്ടപ്പെടുന്നതോടെ തൊഴിൽ നഷ്ടപ്പെട്ടവർ ആത്മഹത്യ വഴിയായി കാണുകയാെണന്നും സ്വിസ് ശാസ്ത്രജ്ഞരായ വോൾഫ്രാം കാവോൾ, കാർലോസ് നോർഡ്റ്റ് എന്നിവർ നടത്തിയ പഠനത്തിൽ പറയുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് തൊഴിൽനഷ്ടം മൂലമുള്ള ആത്മഹത്യകളുടെ എണ്ണം 9750 കൂടുമെന്നും പറയുന്നു.
കോവിഡ് പ്രതിസന്ധി മൂലം ഏകദേശം 53 ലക്ഷത്തോളം പേർക്ക് ജോലി നഷ്ടപ്പെടും. ആഗോള തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനത്തിൽനിന്ന് 5.6 ശതമാനമായി വർധിക്കുമെന്ന് ഇൻറർനാഷനൽ ലേബർ ഒാർഗനൈസേഷൻ (െഎ.എൽ.ഒ) അറിയിച്ചിരുന്നു. മുൻവർഷങ്ങളിൽ തൊഴിൽ നഷ്ടം മൂലം ആത്മഹത്യ ചെയ്യുന്നവരുടെ ശരാശരി എണ്ണം 2135 ആയിരുന്നു.
2008 ലെ സാമ്പത്തിക പ്രതിസന്ധിയിൽ തൊഴിൽ നഷ്ടം സംഭവിച്ചതോടെ ആത്മഹത്യ നിരക്ക് 20 മുതൽ 30 ശതമാനം വരെ ഉയർന്നിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഒാരോ ആത്മഹത്യക്ക് പിന്നിലും 20ഒാളം ആത്മഹത്യ ശ്രമങ്ങൾ വരെ നടക്കുന്നുണ്ട്. കോവിഡ് 19 െൻറ പ്രത്യേക സാഹചര്യത്തിൽ ശാരീരിക ആരോഗ്യത്തിനൊപ്പം മാനസികാരോഗ്യം കൂടി മെച്ചെപ്പടുത്തണമെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.