അനിൽ അംബാനിക്ക്​ താൽക്കാലിക ആശ്വാസം

ന്യൂഡൽഹി: കടത്തിലായ അനിൽ അംബാനിയുടെ റിലയൻസ്​ കമ്യൂ​ണിക്കേഷന്​ താൽക്കാലിക ആശ്വാസവുമായി സുപ്രീംകോടതി. കമ്പനിയുടെ ആസ്​തികൾ വിൽക്കാനുള്ള അനുമതിയാണ്​ സുപ്രീംകോടതി നൽകിയത്​. എന്നാൽ കമ്പനിയുടെ ടവറുകളും, ഫൈബറും കേബിളുകളും വിൽക്കാൻ കമ്പനി നിയമ ട്രിബ്യുണലി​​െൻറ അനുമതി തേടണമെന്നും സുപ്രീംകോടതി നിർദേശിച്ചു​. ആസ്​തികൾ വിൽക്കുന്നത്​ ബോംബെ ഹൈകോടതി നേരത്തെ സ്​റ്റേ ചെയ്​തിരുന്നു.

ജസ്​റ്റിസ്​ എ.കെ ഗോയലി​​െൻറ അധ്യക്ഷതയിലുള്ള രണ്ടംഗ ബെഞ്ചാണ്​ സ്വത്തുക്കൾ വിൽക്കുന്നതിനുള്ള അനുമതി നൽകിയത്​ ​. റിലയൻസ്​ കമ്യൂണിക്കേഷ​​െൻറ സ്​പെ​ക്​ട്രം, റിയൽ എസ്​റ്റേറ്റ്​ തുടങ്ങിയ വ്യവസായങ്ങൾ ​ വിൽക്കാൻ സാധിക്കും. 

അതേ സമയം, കമ്പനിയുടെ ടവറുകൾ, ഫൈബർ കേബിൾ എന്നിവ വിൽക്കുന്നത്​ റിലയൻസിന്​ അനുമതിയില്ല. ഇത്​ വിൽക്കുന്നതിനായി നാഷണൽ കമ്പനി നിയമ അതോറിറ്റിയെ സമീപിക്കാനാണ്​ സുപ്രീംകോടതിയുടെ നിർദേശം. നാഷണൽ കമ്പനി നിയമ​ അതോറിറ്റി ഉത്തരവിനെതിരെ റിലയൻസ്​ സമർപ്പിച്ച അപ്പീൽ ഇന്ന്​ പരിഗണിക്കും. റിലയൻസിൽ ഒാഹരി പങ്കാളിത്തമുള്ള എച്ച്​.സി.ബി.സി നൽകിയ ഹരജി പരിഗണിച്ചാണ്​ അതോറിറ്റി ടവർ, ഫൈബർ ബിസിനസുകൾ വിൽക്കുന്നതിന്​ സ്​റ്റേ ഏർപ്പെടുത്തിയത്​.  

Tags:    
News Summary - Supreme Court lets Reliance Communications sell spectrum & realty to Reliance Jio to pare debt -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.