നോട്ട് നിരോധിച്ചതോടെ പച്ചക്കറി കടകളും മത്സ്യവിൽപനശാലകളും തട്ടുകടകളുമടക്കം 75 ശതമാനം വ്യാപാരസ്ഥാപനങ്ങളുടെ കാഷ് കൗണ്ടറുകളിലും സ്വൈപിങ് മെഷീൻ ഇടം പിടിച്ചു. ൈവകാതെ മെഷീൻ കിട്ടാക്കനിയായി. നേരത്തെ 20 ശതമാനം ഉപഭോക്താക്കളാണ് സ്വൈപിങ് മെഷീൻ വഴി പണമിടപാട് നടത്തിയത്. എന്നാൽ, നവംബർ ^െഫബ്രുവരി കാലയളവിൽ 60 ശതമാനത്തിലേക്ക് കുതിച്ചു.
സാധാരണക്കാർപോലും മോദിയുടെ പരിഷ്കാരത്തെ അംഗീകരിച്ചെന്നും കറൻസിരഹിത ഇടപാടുകളിലേക്ക് മാറിയെന്നും ഇതുകണ്ട് നോട്ട്നിരോധനത്തിെൻറ വക്താക്കൾ കൊട്ടിഘോഷിച്ചു. എന്നാൽ, കാറ്റുപോയ ബലൂൺ പോലായി പിന്നീടുള്ള മാസങ്ങളിൽ ഇതിെൻറ അവസ്ഥ. ഭൂരിഭാഗം സ്ഥാപനങ്ങളുടെയും കൗണ്ടറുകളിൽ പ്രദർശനവസ്തുവായി മെഷീൻ മാറി. ഇതുവഴി പണമിടപാട് നടത്തുന്നവരുടെ എണ്ണം വീണ്ടും പഴയ 20 ശതമാനത്തിലേക്കെത്തി. എന്നാൽ, വ്യാപാരികൾക്ക് കൈവിട്ട കച്ചവടം തിരിച്ചുകിട്ടിയുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.