ന്യൂഡൽഹി: ആശുപത്രികളിൽ പോകാതെ ഓൺലൈൻ മുഖാന്തരം ഡോക്ടറുടെ സേവനം ലഭ്യമാക്കുന്ന രോഗികൾക്കും ഇനിമുതൽ ഇൻഷുറൻസ് പരിരക്ഷ. ടെലിമെഡിസിനും ആരോഗ്യ ഇൻഷുറൻസ് പാക്കേജിൽ ഉൾപ്പെടുത്തിയതായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ) അറിയിച്ചു. ഇൻഷുറൻസ് കമ്പനികളോട് ടെലിമെഡിസിനെയും ഉൾപ്പെടുത്തി പോളിസി പാക്കേജ് തയാറാക്കാൻ അതോറിറ്റി നിർദേശം നൽകുകയും ചെയ്തു. പോളിസി പാക്കേജിൽ ടെലിമെഡിസിനായി ചെലവാക്കിയ തുക ഉൾപ്പെടുത്താനാകും. കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് ഇൻഷുറൻസ് അതോറിറ്റിയുടെ പുതിയ തീരുമാനം.
വിദഗ്ധ ഡോക്ടർമാരുടെ സേവനം ഓൺൈലനായോ ടെലിേഫാൺ വഴിയോ ലഭ്യമാക്കുന്നതാണ് ടെലിെമഡിസിൻ. കോവിഡ് ബാധ ലോകരാജ്യങ്ങളിൽ പടർന്നുപിടിച്ചപ്പോൾ ആശുപത്രികളിൽ കയറി ഇറങ്ങാതെ മികച്ച സേവനം ഉറപ്പുവരുത്തുന്നതിനും വീടുകളിൽ തന്നെ കഴിയുന്നതിനും വേണ്ടിയാണ് ടെലി മെഡിസിൻ സംവിധാനം ഏർപ്പെടുത്തിയത്. നേരത്തേ ടെലി മെഡിസിൻ സംവിധാനം ലഭ്യമായിരുന്നുവെങ്കിലും വ്യാപകമായിരുന്നില്ല.
കോവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് നീരീക്ഷണത്തിൽ കഴിയുന്നവർക്കോ, മറ്റു ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കോ, സ്ഥിരമായി മരുന്ന് കഴിക്കുന്നവർക്കോ ഇത്തരത്തിൽ ടെലി മെഡിസിൻ സംവിധാനം വഴി വീടുകളിലിരുന്ന് ഡോക്ടറുടെ സേവനം ഉറപ്പുവരുത്താനും മരുന്ന് വാങ്ങാനും സാധിക്കും. ചില ആശുപത്രികൾ കിടപ്പുരോഗികളെ പരിചരിക്കുന്നതിനായി നഴ്സിങ് സംവിധാനവും ഓൺലൈനായി ഏർപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ വീടുകളിലിരുന്ന് ചികിത്സ തേടുന്നവർക്ക് ഭാരിച്ച തുക ചെലവാക്കേണ്ടി വരുന്നതിനെ തുടർന്നാണ് ഇൻഷുറൻസ് അതോറിറ്റിയുടെ തീരുമാനം.
ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ചെറിയ കോവിഡ് ലക്ഷണമുള്ളവർ വീടുകളിൽതന്നെ കഴിയുന്നതിനും മറ്റുള്ളവരിലേക്ക് രോഗം വ്യാപിക്കാതെ ഇരിക്കുന്നതിനും ടെലി മെഡിസിൻ സംവിധാനം ഉപയോഗപ്പെടുത്തുന്നു.
മാർച്ച് 25ന് രജിസ്ട്രേഡ് േഡാക്ടർമാർക്കുള്ള ടെലി െമഡിസിൻ സേവന നിർദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. ഇതിൻെറ തുടർച്ചയായാണ് ഇൻഷുറൻസ് സുരക്ഷയും ഉറപ്പുവരുത്തുന്നത്. വ്യക്തികളുടെയും സമൂഹത്തിൻെറയും ആരോഗ്യ പരിരക്ഷയുടെ ഉന്നമനത്തിനായി രോഗനിർണയും, ചികിത്സ, രോഗവ്യാപനം തടയൽ, പരിക്കുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട അറിവുകൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പങ്കുവെക്കുന്നതാണ് ടെലിമെഡിസിൻ സംവിധാനമെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയ വെബ്സൈറ്റിൽ പറയുന്നു. കേന്ദ്രസർക്കാരിൻെറ ടെലിമെഡിസിൻ മാർഗനിർദേശങ്ങൾ പരിഗണിച്ചായിരിക്കും ഇൻഷുറൻസ് പാക്കേജ് തയാറാക്കുക. ടെലിമെഡിസിൻ ഇൻഷുറൻസ് പരിധിയിൽ വരുന്നതോടെ ഇത്തരം ചികിത്സകൾ വ്യാപകമായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.