സാമ്പത്തിക പ്രതിസന്ധിയിലും എക്​സിക്യൂട്ടീവ്​ ഡയറക്​ടർമാരെ നിയമിക്കാനൊരുങ്ങി എയർ ഇന്ത്യ

ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കു​േമ്പാഴും 10 എക്​സിക്യൂട്ടീവ്​ ഡയറക്​ടർമാരെ നിയമിക്കാ നൊരുങ്ങി പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യ. ഇതിനായി രണ്ട്​ വട്ടം അഭിമുഖവും എയർ ഇന്ത്യ നടത്തി കഴിഞ്ഞു.

എയർ ഇന്ത്യ വിൽക്കാനുള്ള നീക്കങ്ങൾ കേ​ന്ദ്രസർക്കാർ സജീവമാക്കുന്നതിനിടെയാണ്​ കമ്പനിയുടെ പുതിയ നീക്കം. ജീവനക്കാർക്ക്​ പ്രതിമാസ ശമ്പളം പോലും കൊടുക്കാൻ​ ശേഷിയില്ലാത്ത കമ്പനി എന്തിനാണ്​ ഇപ്പോൾ എക്​സിക്യൂട്ടീവ്​ ഡയറക്​ടർമാരെ നിയമിക്കുന്നതെന്ന ചോദ്യം പലരും ഉന്നയിച്ചു കഴിഞ്ഞു.

പുതിയ നിയമനത്തോടെ എയർ ഇന്ത്യയിലെ എക്​സിക്യൂട്ടീവ്​ ഡയറക്​ടർമാരുടെ എണ്ണം വർധിക്കും. നിലവിൽ 20 എക്​സിക്യൂട്ടീവ്​ ഡയറക്​ടർമാരാണ്​ എയർ ഇന്ത്യക്കുള്ളത്​. പുതിയ നിയമനം നടക്കു​ന്നതോടെ ഡയറക്​ടർമാരുടെ എണ്ണം 30 ആയി വർധിക്കും. ശരാശരി രണ്ട്​ ലക്ഷം രൂപ വരെയാണ്​ കമ്പനിയിലെ എക്​സിക്യൂട്ടീവ്​ ഡയറക്​ടർമാരുടെ പ്രതിമാസ ശമ്പളം.

Tags:    
News Summary - Top-heavy AI to hire 10 more directors-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.