ന്യൂഡൽഹി: മൊബൈൽ സിം കാർഡ് എടുക്കാൻ കേന്ദ്രസർക്കാർ ആധാർ കാർഡ് നിർബന്ധമാക്കാനൊരുങ്ങുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒാഫ് ഇന്ത്യ ഇതു സംബന്ധിച്ച നിർദേശം നൽകുമെന്നാണ് സൂചന. നിലവിലുള്ള ഉപഭോക്താക്കളും ഇത്തരത്തൽ ആധാർ കാർഡ് നൽകേണ്ടി വരും.
രാജ്യത്ത് വ്യാജ വിലാസങ്ങളിലുള്ള സിം കാർഡുകൾ വൻതോതിൽ വർധിക്കുകയാണ്. ഇത് രാജ്യസുരക്ഷയെ ബാധിക്കുന്നതായി സുരക്ഷ എജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിെൻറ കൂടി പശ്ചാതലത്തിലാണ് മൊബൈൽ സിം കാർഡ് എടുക്കുന്നതിന് ആധാർ നിർബന്ധമാക്കാനൊരുങ്ങുന്നത്.
മൊബൈൽ കമ്പനികൾക്ക് ഉപഭോക്താക്കളുടെ ആധാർ ഉപയോഗിച്ച് വിവരശേഖരണം നടത്തുന്നത് ഗുണകരമാവും. വളരെ വേഗത്തിൽ തന്നെ ഉപഭോക്താകളുടെ എല്ലാ വിവരങ്ങളും ആധാർ കാർഡ് ഉപയോഗിച്ച് ശേഖരിക്കുവാൻ സാധിക്കും. റിലയൻസ് ജിയോ പുതിയ സിം കാർഡ് നൽകുേമ്പാൾ ആധാർ കാർഡായിരുന്ന ഉപഭോക്തകളുടെ വിവരശേഖരണം നടത്തുന്നതിന് ഉപയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.