ന്യൂഡൽഹി: ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഭൂപടത്തിന് നേപ്പാൾ പാർലമെന്‍റ് അംഗീകാരം നൽകിയതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിൽ തിരിച്ചടിയേറ്റ് ബാബാ രാംദേവിെൻറ പതഞ്ജലി. പതഞ്ജലിയുടെ സി.ഇ.ഒ ബാലകൃഷ്ണ നേപ്പാള്‍ സ്വദേശിയായതിനാൽ സമൂഹമാധ്യമങ്ങളിൽ ‘ബോയ്ക്കോട്ട് പതഞ്ജലി’ എന്ന ഹാഷ് ടാഗ് തരംഗമാവുകയാണ്. പതഞ്ജലിയുടെ 90 ശതമാനം ഓഹരിയും ബാലകൃഷ്ണയുടെ പേരിലാണ്. ഇന്ത്യൻ നിർമിത വസ്തുക്കളുടെ പ്രചരണത്തില്‍ മുൻപന്തിയിലുള്ള പതഞ്ജലിക്കെതിരെ വിദേശ കുത്തക കമ്പനികളുടെ തന്ത്രപരമായ നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യൻ സംസ്ഥാനമായ ഉത്തരാഖണ്ഡിൽ ഉൾപ്പെടുന്ന ലിപുലേഖ്, ലിംപിയാദുര, കാലാപാനി എന്നീ സ്ഥലങ്ങളാണ് നേപ്പാൾ ഭൂപടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൗ ഭൂപടം നേപാൾ പാർലമെൻറ് അംഗീകരിച്ചതിന് പിന്നാലെ പതഞ്ജലിക്കെതിരെ വിവിധ കോണുകളിൽനിന്നും ആക്രമണം നടക്കുന്നതായി ബാലകൃഷ്ണ പറഞ്ഞു.
കൊറോണ ചികിത്സയുമായി ബന്ധപ്പെട്ട് പതഞ്ജലി നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷണങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും ബാലകൃഷ്ണ ആരോപിക്കുന്നു. ഇന്ത്യയുടെ വിശാലമായ ആയുര്‍വ്വേദ പാരമ്പര്യത്തെ കോവിഡ് മഹാമാരിക്കെതിരെ ഞങ്ങൾ ഉപയോഗപ്പെടുത്തുകയാണ്. ആയുഷ് മന്ത്രാലയത്തിെൻറ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുകൊണ്ടാണ് ഗവേഷണങ്ങള്‍ നടത്തുന്നതെന്നും ബാലകൃഷ്ണ അറിയിച്ചു.
നേപ്പാൾ അതിർത്തി പ്രശ്നവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ നേരിടേണ്ടത് ഇന്ത്യൻ സര്‍ക്കാരാണ്. നേപ്പാള്‍ സ്വദേശിയായത് കൊണ്ട് ഇന്ത്യയില്‍ പതഞ്ജലിക്കെതിരെ നടക്കുന്നത് അന്താരാഷ്ട്ര ഗൂഢാലോചനയാണെന്നും ബാലകൃഷ്ണ കൂട്ടിച്ചേർത്തു.
¶ More than 94% share of Patanjali Ayurveda is owned by Balkrishna whose parents are from NEPAL
— BnD News (@BndNewz) June 13, 2020
.
True INDIANS will boycott Patanjali
>>#BoycottPatanjali#RT and comment #BoycottPatanjali if you agree. pic.twitter.com/hg9mLnWprJ
He is a criminal residing in India .#BoycottPatanjali pic.twitter.com/0Vd84mIIkm
— Tauqeer shaikh @ توقیر (@itsmeMTA) June 14, 2020
People after knowing that patanjali also import some of materials from china for making their products.#BoycottPatanjali pic.twitter.com/ZgD5jdyk7K
— ANUJ ⍟ (@anujcy) June 14, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.