ന്യൂഡൽഹി: പ്രവാസികളും ഇന്ത്യൻ വംശജരും ഒാവർസീസ് പൗരന്മാരും ബാങ്ക് അക്കൗണ്ടും പാനും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന സുപ്രധാന തീരുമാനവുമായി സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യു.െഎ.ഡി.എ.െഎ). ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ഏജൻസികൾക്ക് അതോറിറ്റി നിർദേശം നൽകി. ആധാർ ആക്ടിൽ നിർദേശിച്ചവർ മാത്രം പാനും അക്കൗണ്ടും ആധാറുമായി ബന്ധിപ്പിച്ചാൽ മതിയെന്ന കാര്യത്തിൽ കേന്ദ്ര മന്ത്രാലയങ്ങളടക്കം വിവിധ ഏജൻസികൾ ശ്രദ്ധ ചെലുത്തണം. പ്രവാസികളിൽനിന്നും മറ്റും ലഭിച്ച പരാതികളെ തുടർന്നാണ് അതോറിറ്റിയുടെ വിശദീകരണം.
ആധാർ-പാൻ കാർഡ് ബന്ധിപ്പിക്കൽ:
ഹരജി നിലനിൽക്കില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനെതിരെ നൽകിയ ഹരജി എങ്ങനെ നിലനിൽക്കുമെന്ന് സുപ്രീംേകാടതി. ആദായ നികുതി റിേട്ടൺ ഫയൽചെയ്യാൻ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന നിയമം സുപ്രീംകോടതി ജൂണിൽ ശരിവെച്ചിരുന്നു.
അതുകൊണ്ടുതന്നെ ഇൗ ഹരജി എങ്ങനെ ഫയൽചെയ്തുവെന്ന് ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങുന്ന ബെഞ്ച് ചോദിച്ചു. സി.പി.െഎ നേതാവ് ബിനോയ് വിശ്വമാണ് ഹരജി നൽകിയത്. ഇതേ തുടർന്ന് ഹരജി പിൻവലിച്ചു. ആധാർ പൗരെൻറ സ്വകാര്യതയിലേക്കുള്ള കൈകടത്തലാണെന്ന ഹരജികൾ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചിെൻറ പരിഗണനയിലാണ്. ഇൗ ബെഞ്ചിെൻറ മുമ്പാകെ ഹരജി നൽകാമെന്ന് പരാതിക്കാരനോട് കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.