ന്യൂയോർക്ക്: ഒാൺലൈൻ ടാക്സി സേവനദാതാക്കളായ ഉബർ ഒാഹരി വിപണിയിലേക്കും ചുവടുവെക്കുന്നു. െഎ.പി.ഒ നടത്തുന് നതിനുള്ള നീക്കങ്ങളുമായി ഉബർ മുന്നോട്ട് പോകുന്നുവെന്നാണ് വാർത്തകൾ. കമ്പനിയുമായി ബന്ധപ്പെട്ട മൂന്ന് പേരെ ഉദ്ധരിച്ച് അന്താരാഷ്്ട്ര മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. െഎ.പി.ഒക്കായി ഉബർ അപേക്ഷ നൽകിയെന്നാണ് വിവരം.
ഉബറിെൻറ പ്രധാന എതിരാളിയായ ലെഫ്റ്റ് െഎ.പി.ഒ നടത്തുമെന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉബറും ഒാഹരി വിപണിയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നത്. സിലിക്കൺവാലിയിലെ പ്രധാനപ്പെട്ട രണ്ട് കമ്പനികളാണ് ഉബറും ലെഫ്റ്റും. പരസ്പരം വെല്ലുവിളിയാകുന്ന സേവനങ്ങളാണ് ഇരുവരും നൽകുന്നത്.
ഒാഹരി വിൽപനയിലുടെ 120 ബില്യൺ ഡോളർ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സിലിക്കൺവാലിയിലെ കമ്പനികളിൽ പ്രധാനപ്പെട്ട െഎ.പി.ഒകളിൽ ഒന്നായിരിക്കും നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.