ന്യൂഡൽഹി: പ്രമുഖ സെല്ലുലാർ കമ്പനിയായ ഭാരതി എയർടെല്ലിെൻറയും എയർടെൽ പേമെൻറ് ബാങ്കിെൻറയും ഇ കെ.െവെ.സി (ഇലക്ട്രോണിക്സ് വ്യക്തിഗതവിവരശേഖരണം) ലൈസൻസ് ആധാർ നൽകുന്ന ഏജൻസിയായ സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യു.െഎ.ഡി.എ.െഎ) റദ്ദാക്കി. മൊബൈൽ കണക്ഷനുവേണ്ടി നൽകുന്ന ആധാർവിവരങ്ങൾ ഉപയോഗിച്ച് ഉപഭോക്താവ് അറിയാതെ അവരുടെ പേരിൽ പേമെൻറ് ബാങ്കുകളിൽ അക്കൗണ്ടുകൾ തുടങ്ങിയെന്ന പരാതിയെത്തുടർന്നാണ് ഇതുവരെയുള്ളതിൽവെച്ച് ഏറ്റവും ശക്തമായ നടപടിക്ക് യു.െഎ.ഡി.എ.െഎ മുതിർന്നിരിക്കുന്നത്. പാചകവാതക സബ്സിഡിയടക്കം സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ഉപഭോക്താവ് അറിയാതെ തങ്ങളുടെ പേമെൻറ് ബാങ്കിലേക്ക് മാറ്റാനാണ് ഇത്തരം അക്കൗണ്ടുകൾ തുടങ്ങുന്നതെന്നാണ് ആരോപണം.
ലൈസൻസ് പുനഃസ്ഥാപിക്കുന്നതുവരെ പുതിയ കണക്ഷനുകൾ നൽകുേമ്പാൾ എയർടെല്ലിന് ഉപഭോക്താക്കളുടെ ആധാർ വിവരങ്ങൾ ഇലക്ട്രോണിക്സ് വെരിഫിക്കേഷനിലൂടെ സിം കാർഡുമായി ലിങ്ക് ചെയ്യാനാവില്ല. കൂടാതെ പേമെൻറ് ബാങ്കുകൾക്ക് ഉപഭോക്താക്കളുടെ പേരിൽ അക്കൗണ്ടുകൾ തുറക്കാനും കഴിയില്ല.
നടപടി സംബന്ധിച്ച് യു.െഎ.ഡി.എ.െഎയുടെ ഉത്തരവ് ലഭിച്ചതായി എയർടെൽ വക്താവ് സമ്മതിച്ചു. പ്രശ്നപരിഹാരത്തിന് അതോറിറ്റിയുമായി ബന്ധപ്പെട്ടുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുമൂലം ഉപഭോക്താക്കൾക്കുണ്ടാവുന്ന ബുദ്ധിമുട്ടിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
ആധാറുമായി ബന്ധപ്പെട്ട വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച് സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് അതോറിറ്റിയുടെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.