ന്യൂഡൽഹി: പൊതു തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന മോദി സർക്കാറിെൻറ അവസാന ബജറ്റ് ഫെബ്രുവരി ഒന്നിന് പാർലമെൻറിൽ അവതരിപ്പിക്കും. 2019-20 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ബജറ്റ് തയാറാക്കുന്ന ജോലി തുടങ്ങിയതായി ധനമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചു. വിവിധ മന്ത്രാലയങ്ങളിൽനിന്ന് നിർദേശങ്ങൾ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ഉരുക്ക്, വൈദ്യുതി, ഹൗസിങ്, നഗര വികസനം ഉൾപ്പെടെ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കഴിഞ്ഞമാസം ധനമന്ത്രാലയം ചർച്ച നടത്തി. ബജറ്റ് തയാറാക്കൽ ആരംഭിക്കുന്നതിെൻറ ഭാഗമായി ഡിസംബർ മൂന്നുമുതൽ ധനമന്ത്രാലയം പ്രവർത്തിക്കുന്ന നോർത്ത് േബ്ലാക്കിലേക്ക് മാധ്യമപ്രവർത്തകർക്ക് പ്രവേശനം വിലക്കും. അരുൺ ജെയ്റ്റ്ലിയുടെ തുടർച്ചയായ ആറാമത്തെ ബജറ്റായിരിക്കും ഇത്. ബജറ്റ് അവതരണം ഫെബ്രുവരി അവസാനത്തോടെയായിരുന്നത് അരുൺ ജെയ്റ്റ്ലിയാണ് നേരേത്തയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.