ന്യൂഡൽഹി: സാമ്പത്തികമാന്ദ്യം മൂലമുള്ള പ്രതിസന്ധി മൂടിവെക്കാനുള്ള ശ്രമങ്ങൾക്കിട യിൽ സർക്കാറിനെ വെട്ടിലാക്കി നിതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ. ഏഴു പതിറ്റാണ്ടി നിടയിൽ ഉണ്ടായിട്ടില്ലാത്ത സ്ഥിതിയാണ് ഇപ്പോഴത്തേതെന്നും മാന്ദ്യം മാറ്റാൻ സർക്കാ റിെൻറ ഭാഗത്തുനിന്ന് അസാധാരണ നടപടിവേണമെന്നും ചാനൽ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വിവാദമായതോടെ, പറഞ്ഞത് വളച്ചൊടിച്ചതാണെന്ന് തിരുത്തി.
സാമ്പത്തികരംഗത്തെ പ്രതിസന്ധി, ദുർബലമായ സ്വകാര്യ നിക്ഷേപം, പണഞെരുക്കം എന്നിവ വഴി അസാധാരണ പ്രതിസന്ധിയാണ് നേരിടുന്നതെന്നാണ് രാജീവ്കുമാർ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കിയത്. ജി.എസ്.ടി, നോട്ട് അസാധുവാക്കൽ, പാപ്പരത്ത നിയമം എന്നിവക്കു ശേഷം നാലു വർഷത്തിനിടയിൽ സമ്പദ്രംഗത്തിെൻറ സ്വഭാവം മാറി. വിപണിയിൽ ആർക്കും വിശ്വാസമില്ലാത്ത അവസ്ഥ.
ധനകാര്യ സ്ഥാപനങ്ങൾ ചുരുക്കം പേരെ തെരഞ്ഞെടുത്ത് വായ്പ നൽകുന്നു. വലിയൊരു ബിസിനസ് മേഖലക്ക് വായ്പ നിഷേധിക്കുന്നു. സ്വകാര്യ മേഖലയിൽ വായ്പ കൊടുക്കാൻ ആർക്കും താൽപര്യമില്ല. പണത്തിനു മുകളിൽ അടയിരിക്കുകയാണ്. സാമ്പത്തിക മേഖലയാകെ കലങ്ങിനിൽക്കുന്നു. സ്വകാര്യ മേഖലയുടെ ആശങ്കമാറ്റാൻ സർക്കാർ കഴിയുന്നതു ചെയ്തേ മതിയാവൂ എന്നും അദ്ദേഹം പറഞ്ഞു.
രാജീവ്കുമാറിെൻറ പ്രസ്താവന പ്രതിപക്ഷത്തിന് ആയുധമായി. സർക്കാറിെൻറതന്നെ സാമ്പത്തിക ഉപദേശകൻ അവസാനം സാമ്പത്തിക പ്രതിസന്ധി തുറന്നു സമ്മതിച്ചുവെന്ന് കോൺഗ്രസ് മുൻപ്രസിഡൻറ് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. നോട്ട് അസാധുവാക്കൽ വഴി ഉൗറ്റിയെടുത്ത പണം തിരിച്ച് സമ്പദ്വിപണിയിൽ എത്തിക്കാൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.