മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോയിൽ വീണ്ടും നിക്ഷേപം. യു.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്വാൽകോമാണ് ജിേയായിൽ ഇക്കുറി നിക്ഷേപം നടത്തിയത്. 730 കോടി രൂപക്ക് 0.15 ശതമാനം ഓഹരിയാണ് ക്വാൽകോം വാങ്ങിയത്. 13ാമത്തെ കമ്പനിയാണ് ജിയോയിൽ ഇപ്പോൾ നിക്ഷേപം നടത്തുന്നത്.
ഫേസ്ബുക്ക്, ഇൻറൽ ഇൻ എന്നിവക്ക് ശേഷം ജിയോയിൽ നിക്ഷേപം നടത്തുന്ന യു.എസ് വമ്പൻമാരാണ് ക്വാൽകോം. കഴിഞ്ഞ 12 ആഴ്ചക്കിടെ 25.24 ശതമാനം ഓഹരിയാണ് ജിയോ വിൽപന നടത്തിയത്. 118,318.45 കോടിയാണ് ഓഹരി വിൽപനയിലൂടെ റിലയൻസ് സ്വരൂപിച്ചത്.
43,574 കോടിക്ക് ഫേസ്ബുക്ക് ജിയോയിലെ 9.99 ശതമാനം ഓഹരിയാണ് വാങ്ങിയത്. ഇതിന് പുറമേ ജനറൽ അറ്റ്ലാൻറിക്, കെ.കെ.ആർ, സൗദി സ്വർണ വെൽത്ത് ഫണ്ട്, അബുദാബി സ്റ്റേറ്റ് ഫണ്ട്, സൗദി അറേബ്യ പി.ഐ.എഫ്, ഇൻറൽ എന്നീ കമ്പനികളും ജിയോയിൽ നിക്ഷേപം നടത്തിയിരുന്നു. ലോകത്തെ പ്രധാന മൊബൈൽ കമ്പനികളെല്ലാം ഉപയോഗിക്കുന്ന സ്നാപ്ഡ്രാഗൺ ചിപ്സെറ്റ് നിർമിക്കുന്നത് ക്വാൽകോമാണ്. 5 ജി വയർലെസ് ടെക്നോളജിയുടെ വികസനത്തിനുൾപ്പടെ ക്വാൽകോം പണമിറക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.