ചൈനയുമായി വ്യാപാരമില്ല; ജിയോക്ക്​ ക്ലീൻ സർട്ടിഫിക്കറ്റ്​ നൽകി അമേരിക്ക

മുംബൈ: വാവേയ്​​ പോലുള്ള ചൈനീസ്​ കമ്പനികളുമായി വ്യാപാരം നടത്തുന്നത്​​ ഒഴിവാക്കിയ ടെലികോം കമ്പനികളുടെ പട്ടികയിൽ ജിയോയെ ഉൾപ്പെടുത്തി യു.എസ്​. സ്​റ്റേറ്റ്​ സെക്രട്ടറി ​െമെക്ക്​ പോംപിയോയാണ് ജിയോക്ക്​​ ക്ലീൻ ടെലികോം സർട്ടിഫിക്കറ്റ്​ നൽകിയത്​.

വിവിധ രാജ്യങ്ങളിൽ 5ജി നടപ്പിലാക്കാൻ വാവേയ്​ ആണ്​ മുന്നിട്ടിറങ്ങുന്നത്​. എന്നാൽ, ലോകത്തെ പ്രമുഖ ടെലികോം കമ്പനികളായ ടെലിഫോണിക്ക, ഓറഞ്ച്​, ജിയോ, ടെൽസ്​ട്ര തുടങ്ങിയ ചില കമ്പനികൾ ഇവരെ ഒഴിവാക്കി ക്ലീൻ ടെൽകോസ്​ ആയി മാറുന്നു. സി.സി.പി നിരീക്ഷണത്തിനുള്ള ഉപകരണങ്ങൾ ഉപയോഗിച്ച്​ ബിസിനസ്​ ചെയ്യുന്നത്​ അവർ നിരസിക്കുന്നു -പോംപിയോ ട്വീറ്റ്​ ചെയ്​തു.

ചൈനീസ്​ കമ്പനിയെ ഉപേക്ഷിക്കാൻ തയാറായ ജിയോയെ ഡോണൾഡ്​ ട്രംപും പ്രശംസിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യയിലെ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്​ചയിൽ മുകേഷ്​ അംബാനിയോട്​ നിങ്ങൾ 5ജി സാ​ങ്കേതിക വിദ്യ നടപ്പാക്കാൻ ഒരുങ്ങുകയാണോയെന്ന്​ ട്രംപ്​ ചോദിച്ചിരുന്നു. ചൈനീസ്​ ഉൽപന്നങ്ങളുടെ സഹായമില്ലാതെ 5ജി സേവനം നടപ്പാക്കുന്ന ഏക കമ്പനി ജിയോയാണെന്നായിരുന്നു അംബാനിയുടെ മറുപടി. ചൈനീസ്​ കമ്പനികളെ ഒഴിവാക്കുന്നത്​ നല്ലതാണെന്നായിരുന്നു ഇതിനോടുള്ള ട്രംപി​​െൻറ പ്രതികരണം. 

Tags:    
News Summary - US praises Reliance Jio as 'clean telco' while thrashing China's Huawei

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.